കോട്ടയം വടവാതൂരിൽ വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന 5 വയസ്സുകാരന് നേരെ തെരുവുനായ ആക്രമണം ; കൈക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ കുട്ടി 24 മണിക്കൂർ നിരീക്ഷണത്തിൽ

കോട്ടയം : കോട്ടയത്ത് വീണ്ടും തെരുവുനായ ആക്രമണം കോട്ടയം വടവാതൂരിലാണ് അഞ്ചുവയസ്സുകാരന് നേരെ തെരുവുനായ ആക്രമണം ഉണ്ടായത്.വടവാതൂർ സ്വദേശി ഷാമോൻ സബി ദമ്പതികളുടെ മകൻ ശാലോമിനാണ് തെരുവുനായ ആക്രമണം നേരിട്ടത്.ഇന്നലെ വൈകുന്നേരത്തോടുകൂടി വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി ഈ സമയമാണ് കുട്ടിയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടാകുന്നത്. പ്രദേശത്ത് കഴിഞ്ഞ കുറെ നാളുകളായി അലഞ്ഞുതിരിഞ്ഞു നടന്ന തെരുവുനായയാണ് ആക്രമിച്ചത്.കുട്ടിയുടെ കരച്ചിൽ കെട്ട് പുറത്തേക്ക് വന്ന മാതാപിതാക്കൾ കുട്ടിയെ ഉടൻ തന്നെ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൈയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോൾ 24 മണിക്കൂർ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. കുട്ടിയുടെ കയ്യിൽ ആഴമേറിയ മുറിവ് സംഭവിച്ചിട്ടുണ്ട് വരും ദിവസങ്ങളിൽ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാകണമെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.മുമ്പും സമാനമായ രീതിയിൽ പ്രദേശത്ത് തെരുവുനായ ആക്രമണം ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പലതവണ പരാതികൾ നൽകിയിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലന്നും നാട്ടുകാർ പരാതിയായി പറയുന്നു.

Advertisements

Hot Topics

Related Articles