കാട് കയറാം; മാടനെ നേരിൽ കാണാം..! മാടൻ മോക്ഷം നാടകം ആദ്യമായി കോട്ടയത്ത്…; കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ജാഗ്രത ന്യൂസ് ലൈവിൽ 

കോട്ടയം: കാട് കയറി മാടനെ നേരിൽ കാണാൻ കോട്ടയത്ത് അവസരം. മരുതം തിയേറ്റർ ഗ്രൂപ്പ്‌ അവതരിപ്പിക്കുന്ന *മാടൻ മോക്ഷം* കോട്ടയത്ത് എത്തുന്നു. ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന നാടകമാണ് കോട്ടയത്ത് എത്തുന്നത്. നാടകത്തിൻ്റെ ടിക്കറ്റ് ഷോ 2026 ജനുവരി മാസം 24,25 തിയതികളിലാണ് കോട്ടയത്ത്‌ നടക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമായി നിരവധി വേദികളിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ നാടകം കോട്ടയത്ത്‌ ആദ്യമായാണ് എത്തുന്നത്. 

Advertisements

പ്രശസ്ത സിനിമാതാരങ്ങളും, നാടക പ്രവർത്തകരുമായ ജയചന്ദ്രൻ തകഴിക്കാരൻ മാടനായും, പ്രമോദ് വെളിയനാട് കുഞ്ഞനായും വേഷമിടുന്ന നാടകത്തിന്റെ അണിയറ പ്രവർത്തകർ ജോബ് മഠത്തിൽ, ജയമോഹൻ, രാജ്‌മോഹൻ നീലേശ്വരം, കെ ബി അജയകുമാർ, നിതീഷ് പൂക്കാട്, സനേഷ് കെ ഡി, നരസിംഹം സ്വാമി, എം ആർ രാജഗോപാൽ എന്നിവരാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ പരിപാടിയുടെ പൂർണവിജയത്തിനായി നാടകപ്രേമികൾക്കും , നാടകപ്രവർത്തകർക്കും കൃത്യമായും തുടർച്ചയായും വിവരങ്ങൾ കൈമാറുന്നതിനുമായി ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പ് വഴി വരും ദിവസങ്ങളിൽ നാടകത്തിൻ്റെ വിശദാംശങ്ങളും ബുക്കിംങ് വിവരങ്ങളും ലഭ്യമാകും. ഇതിനായി ജാഗ്രത ന്യൂസ് ലൈവിനെ ഫോളോ ചെയ്യുക.

Hot Topics

Related Articles