ഫോണ്‍ ഓഫാക്കി വിദേശത്തേക്ക് പോകുന്നുവെന്ന് സംശയം;പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്‌ഔട്ട് നോട്ടീസ്; അറസ്റ്റിനുള്ള നീക്കം സജിവമാക്കി പോലീസ്

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോലിസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. അറസ്റ്റിനുള്ള നടപടി സജീവമാക്കിയതിനെത്തുടർന്ന്, വിദേശത്തേക്ക് കടക്കാനുള്ള സാധ്യത വിലയിരുത്തിക്കൊണ്ടിരിക്കുന്നതായാണ് പൊലീസ് അറിയിക്കുന്നത്. രാഹുലിന്റെ ഫോണ്‍ ഓഫാക്കിയിരിക്കുന്നതിനാല്‍ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്ഥലങ്ങളില്‍ പരിശോധനകള്‍ നടക്കാനിടയുണ്ട്. അതിജീവിതയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. രാഹുലിന്‍റെ സുഹൃത്തും പ്രതിപട്ടികയിൽ ഉണ്ട്. രാഹുലിന് കൂടെയുള്ളവരും നിരീക്ഷണത്തിലാണ്.

Advertisements

കോണ്‍ഗ്രസിലെ ചിലരില്‍ നിന്നും സംരക്ഷണം ലഭിക്കുന്നത് മൂലം രക്ഷപെട്ടേക്കാമെന്ന സംശയവുമുണ്ട്. പൊലീസ് കൃത്യമായ ഗൂഡാലോചനയെന്ന് രാഹുലിന്റെ നീക്കത്തെ വിലയിരുത്തുന്നു.പരാതിക്കാരിയായ യുവതി പറയുന്നത് തൻറെ സ്വകാര്യ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തപ്പെടുത്തുന്നതിനാലാണ് പരാതി വൈകി നൽകിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പരാതിയില്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃക്കണ്ണാപുരത്തും പാലക്കാട് ഉള്ള ഫ്ലാറ്റിൽ വച്ചും രാഹുൽ തന്നെ ബലാൽസംഗം ചെയ്തുവെന്നും പരാതിയിൽ ഉണ്ട്..അശാസ്ത്രീയമായി ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് രാഹുലിനെതിരെ പോലീസ് കേസെടുത്തത്.തിരുവനന്തപുരം വലിയമല പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.പത്തുവർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയത്.കഴിഞ്ഞദിവസം വിശദമായി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Hot Topics

Related Articles