തദേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പ് : എൽ ഡി എഫ് പനച്ചിക്കാട്ട് തിരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി

കൊല്ലാട് :ത്രിതല പഞ്ചായത്തുകളിലേയ്ക്ക് 2025 ഡിസംബർ 9ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥികളായി പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ നിന്ന് ജനവിധി തേടുന്ന പിസി ബെഞ്ചമിൻ , പള്ളം ബ്ലോക്ക് പഞ്ചായത്ത് കൊല്ലാട് ഡിവിഷൻ സ്ഥാനാർത്ഥി വാസന്തി സലിം, ജില്ലാപഞ്ചായത്ത് കുറിച്ചി ഡിവിഷൻ സ്ഥാനാർത്ഥി സുമ എബി എന്നിവരുടെ തെരഞ്ഞെടുപ്പ് വിജയത്തിനായി തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. കൊല്ലാട് കല്ലിങ്കൽക്കടവ് – തൈക്കടവ് ടി സി ബാബുവിൻ്റെ വസതിയിൽ യോഗം ചേർന്നു. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. റെജി സഖറിയ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ഗിരീഷ് എം റ്റി അധ്യക്ഷത വഹിച്ചു. എൽ ഡി എഫ് സ്ഥാനാർഥികളും, ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി ജെ രാജേഷും സംസാരിച്ചു. ബ്രാഞ്ച് കമ്മിറ്റിയംഗം ഹെലെന ആൻ ബാബു നന്ദി പറഞ്ഞു.

Advertisements

Hot Topics

Related Articles