രാജകീയം രാജാവ് ; റാഞ്ചിയിൽ സെഞ്ച്വറിയുമായി കോഹ്ലിയുടെ മടങ്ങിവരവ് : ഇന്ത്യയ്ക്ക് മികച്ച സ്കോർ

റാഞ്ചി :ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ സൂപ്പര്‍ താരം വിരാട് കോലിക്കു സെഞ്ചറി. മൂന്നാമനായി ബാറ്റിങ്ങിന് ഇറങ്ങിയ കോലി, 102ാം പന്തില്‍, ബൗണ്ടറി പായിച്ചാണ് സെഞ്ചറി തികച്ചത്.ഏകദിന കരിയറില്‍ കോലിയുടെ 52ാം സെഞ്ചറിയാണിത്. ഇതോടെ ക്രിക്കറ്റിന്റെ ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ (ടെസ്റ്റ്, ഏകദിനം, ട്വന്റി20) ഏറ്റവും കൂടുതല്‍ സെഞ്ചറി നേടുന്ന താരമെന്ന റെക്കോര്‍ഡ് വിരാട് കോലിക്ക് സ്വന്തമാക്കി. 51 ടെസ്റ്റ് സെഞ്ചറികളുള്ള സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്. 120 പന്തില്‍ 135 റണ്‍സെടുത്ത, കോലി 43ാം ഓവറിലാണ് പുറത്തായത്. മത്സരത്തിൽ ഇന്ത്യ 50 ഓവറിൽ 349 റൺ നേടി.

Advertisements

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നാലാം ഓവറില്‍ ക്രീസിലെത്തിയ കോലി, ഓപ്പണര്‍ രോഹിത് ശര്‍മയുമായി (51 പന്തില്‍ 57) ചേര്‍ന്ന് ഇന്നിങ്‌സിനെ മുന്നോട്ടു നയിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ കോലിയും രോഹിത്തും ചേര്‍ന്നു സെഞ്ചറി കൂട്ടുകെട്ടും നേടി. 109 പന്തുകളില്‍ 139 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോലി കരിയറിലെ 76ാം അര്‍ധസെഞ്ചറി നേടിയപ്പോള്‍ രോഹിത് 60ാം അര്‍ധസെഞ്ചറിയാണ് നേടിയത്. 22ാം ഓവറില്‍ രോഹിത്തിനെ പുറത്താക്കി മാര്‍ക്കോ യാന്‍സനാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ ഋതുരാജ് ഗെയ്ക്വാദ് (8), വാഷിങ്ടന്‍ സുന്ദര്‍ (13) എന്നിവര്‍ കാര്യമായിട്ടൊന്നും ചെയ്യാനായില്ലെങ്കിലും ഒരറ്റത്ത് കോലി നിലയുറപ്പിക്കുകയായിരുന്നു. ഏഴു സിക്സും 11 ഫോറുമാണ് കോലിയുടെ ബാറ്റില്‍നിന്നു പിറന്നത്.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 19.4ാം ഓവറില്‍. ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ യാസന്‍ എറിഞ്ഞ പന്ത് നേരിട്ട രോഹിത് ശര്‍മ, ലെഗ് സൈഡിലൂടെ ബോള്‍ ബൗണ്ടറി മുകളിലൂടെ പായിച്ചു. സിക്‌സര്‍! ഏകദിനത്തില്‍ രോഹിത് ശര്‍മയുടെ 352ാം സിക്‌സറായിരുന്നു അത്. ഈ ഹിറ്റോടെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരമെന്ന റെക്കോര്‍ഡിലേക്കും ഹിറ്റ്മാന്‍ കയറി. 277 മത്സരങ്ങളില്‍നിന്നാണ് രോഹിത്തിന്റെ നേട്ടം. 398 മത്സരങ്ങളില്‍ നിന്ന് 351 സിക്‌സര്‍ നേടിയ പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയുടെ റെക്കോര്‍ഡാണ് രോഹിത് ശര്‍മ തകര്‍ത്തത്.

മത്സരത്തിനിറങ്ങുമ്ബോള് 349 സിക്‌സുകളാണ് രോഹിത്തിന്റെ പേരിലുണ്ടായിരുന്നത്. റെക്കോര്‍ഡിലേക്ക് മൂന്നു ഷോട്ടുകളുടെ ദൂരം മാത്രം. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 14.1 ഓവറിലാണ് രോഹിത് ആദ്യ സിക്‌സര്‍ നേടിയത്. തൊട്ടടുത്ത പന്തില്‍ വീണ്ടു സിക്‌സ്. ഇതോടെ അഫ്രീദിയുടെ റെക്കോര്‍ഡിനൊപ്പമെത്തി രോഹിത്. 20ാം ഓവറില്‍ റെക്കോര്‍ഡ് തകര്‍ത്ത ആ ‘ഹിറ്റ്’.

Hot Topics

Related Articles