ന്യൂഡൽഹി:പുതിയ വിദ്യാഭ്യാസ പദ്ധതി ആയ പി.എം. ശ്രീയിൽ നിന്ന് കേരളം പിൻമാറിയോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ കേന്ദ്ര സർക്കാർ. കേരളം പദ്ധതിക്കായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചുവെന്നും തുടർന്ന് വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചിരിക്കുകയാണെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ലോക്സഭയിൽ രേഖാമൂലം അറിയിച്ചു.എം.കെ. രാഘവൻ എം.പി ഉന്നയിച്ച പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിന് അനുവദിച്ച ഫണ്ടുകളുടെ വിശദാംശങ്ങൾ സംസ്ഥാനത്തിന് ധാരണാപത്രത്തിൽ നിന്ന് പിൻവാങ്ങാനുള്ള അവകാശമുണ്ടോ എന്ന ചോദ്യങ്ങൾക്ക് നടുവിൽ, പിൻമാറ്റ വിഷയത്തിൽ മന്ത്രി മൗനം പാലിച്ചു.
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടർന്നതോടെ ലോക്സഭയുടെ പ്രവർത്തനം രണ്ടുതവണ സ്തംഭിച്ചു. തെരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവികളിൽ നിരാശ പ്രകടിപ്പിക്കാനാണ് പ്രതിപക്ഷം പാർലമെന്റിനെ ഉപയോഗിക്കുന്നതെന്ന് പ്രധാനമന്ത്രി മാധ്യമങ്ങളോട് വിമർശിച്ചു.പുതുതായി ചുമതലയേറ്റ രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണനെ അഭിനന്ദിക്കുന്നതിനിടെ, നേതാവ് മല്ലികാർജുന് ഖർഗെയുടെ പരാമർശങ്ങളാണ് ഭരണപക്ഷത്തെ കടുത്ത എതിർപ്പിലേക്ക് നയിച്ചത്. “സഭാധ്യക്ഷൻ നിഷ്പക്ഷത പാലിക്കണം അദ്ദേഹത്തിന്റെ വേരുകൾ കോൺഗ്രസിലാണെന്ന് ഓർക്കണം” എന്ന ഖർഗെയുടെ പ്രസ്താവനയും, ജഗ്ദീപ് ധൻഖറിന്റെ പദവി ഒഴിഞ്ഞതിനെ ‘അസാധാരണമായ നടപടി’ എന്ന് വിശേഷിപ്പിച്ചതും സഭയിൽ കടുത്ത വാക്കേറ്റത്തിന് വഴിവച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാർലമെന്റിന്റെ ശക്തി അതിന്റെ അന്തസ്സിലും അച്ചടക്കത്തിലും സഭാധ്യക്ഷന്മാരോടുള്ള ബഹുമാനത്തിലും ആണ്,” എന്ന് പ്രധാനമന്ത്രി മറുപടി നൽകി. പിന്നീട് സഭയ്ക്കു പുറത്ത് മാധ്യമങ്ങളെ കാണുമ്പോൾ പ്രധാനമന്ത്രിയുടെ വിമർശനങ്ങൾക്ക് സഭയിൽ തന്നെ മറുപടി നല്കുമെന്നും ഖർഗെ പറഞ്ഞതോടെ ഭരണപക്ഷം പ്രതിഷേധം ശക്തമാക്കി.


