മുംബൈ :തോക്കിൻമുനയിൽ നിർത്തി നഗ്നയാക്കി വീഡിയോ ചിത്രീകരിച്ചുവെന്ന ആരോപണവുമായി 51 കാരിയായ ബിസിനസുകാരി മുംബൈ പോലീസിൽ പരാതി നൽകി. ഫ്രാങ്കോ-ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസിന്റെ മാനേജിംഗ് ഡയറക്ടറുമായി സ്ഥാപക അംഗവുമായ ജോയ് ജോൺ പാസ്‌കൽ പോസ്റ്റിനെയും അദ്ദേഹത്തിന്റെ അഞ്ചു കൂട്ടാളികളെയുംതിരെയാണ് പരാതി.മീറ്റിംഗിന്റെ മറവിൽ ഫ്രാങ്കോ-ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് പാസ്‌കൽ പീഡനത്തിന് ഇരയാക്കിയതെന്ന് സ്ത്രീ പരാതിയിൽ പറയുന്നു. ഓഫിസിൽ കൊണ്ടുപോയ ശേഷം പ്രതി തോക്കിൻമുനയിൽ നിർത്തി വസ്ത്രങ്ങൾ അഴിക്കാൻ സമ്മർദ്ദം ചെലുത്തുകയും അസഭ്യം പറയുകയും ചെയ്‌തു.
തുടർന്ന് സ്ത്രീയുടെ നഗ്നചിത്രങ്ങളും വീഡിയോകളും ചിത്രീകരിച്ചുവെന്നും പരാതി രേഖപ്പെടുത്തി. സംഭവം ആരെയെങ്കിലും അറിയിച്ചാൽ വീഡിയോയും ചിത്രങ്ങളും പുറത്തുവിടുമെന്നും പാസ്‌കൽ ഭീഷണിപ്പെടുത്തിയതായി പറയുന്നു.സംഭവത്തെ തുടർന്ന് പ്രതികൾക്കെതിരെ ലൈംഗിക പീഡനം, ആക്രമണം, ക്രിമിനൽ ഭീഷണി എന്നിവയുടെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേസമയം, കഴിഞ്ഞ ആഴ്ച കൊൽക്കത്തയിൽ മറ്റൊരു സ്ത്രീയ്‌ക്കെതിരായ കൂട്ടബലാത്സംഗ സംഭവവും റിപ്പോർട്ട് ചെയ്‌തിരുന്നു. രാത്രി ഒൻപത് മണിയോടെ മൊബൈൽ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്ത കാബിനായി കാത്ത് നിൽക്കുമ്പോഴാണ് ആക്രമണം നടന്നത്. കാബിലെത്തിയ മൂന്ന് പേർ യുവതിയെ വലിച്ചുകയറ്റി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് റിപ്പോർട്ട്. തുടർന്ന് തെരുവിൽ ഇറക്കിവിട്ട യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.


