ഫകടുവകളുടെ എണ്ണം എടുക്കാൻ പോകവേ ബോണക്കാട് വനത്തിൽ കാണാതായി :  മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും സുരക്ഷിതർ; ഇവരുടെ ലൊക്കേഷൻ കണ്ടെത്തി

ഫകടുവകളുടെ എണ്ണം എടുക്കാൻ പോകവേ ബോണക്കാട് വനത്തിൽ കാണാതായി :  മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും സുരക്ഷിതർ; ഇവരുടെ ലൊക്കേഷൻ കണ്ടെത്തി

Advertisements

തിരുവനന്തപുരം: ബോണക്കാട് ഉൾവനത്തിൽ കടുവകളുടെ എണ്ണം എടുക്കാൻ പോയി കാണാതായ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരെ കണ്ടെത്തി. ബോണക്കാട് ഈരാറ്റുമുക്ക് ഇരുതോട് ഭാ​ഗത്തായാണ് ഇവരുടെ ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്. മൂന്നുപേരും സുരക്ഷിതരാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. മൂന്നം​ഗ സംഘത്തിലെ ഒരാൾക്ക്‌ വഴി തെറ്റിയതാണ് കാരണമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇയാൾക്കായി തെരയുകയായിരുന്നെന്നും ഇന്ന് രാവിലെയാണ് ഇയാളെ കണ്ടെത്തിയതെന്നുമാണ് വിവരങ്ങൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്ഓ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെയാണ് ഇവർ ബോണക്കാട് ഉൾവനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്. എന്നാൽ, ഇവർ കാടുകയറിയ ശേഷം വൈകുന്നേരത്തോടെ ഇവരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. തുടർന്ന് തെരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇതിനിടെയാണ് ഉദ്യോ​ഗസ്ഥരുടെ ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്.

Hot Topics

Related Articles