കോട്ടയം: ആം ആദ്മി പാർട്ടി പ്രവർത്തകൻ ബിജെപിയിൽ ചേർന്നതായുള്ള ബിജെപിയുടെ അവകാശവാദത്തിന് മറുപടിയുമായി ആം ആദ്മി. അത്തരത്തിലുള്ള ഒരു പ്രവർത്തകൻ തങ്ങൾക്കില്ലെന്നും വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്നുമുള്ള മറുപടിയുമായി ആം ആദ്മി പാർട്ടി കോട്ടയം മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് കൂരോത്ത് രംഗത്ത് എത്തി. താഴത്തങ്ങാടി പള്ളിക്കോണം ഭാഗത്തെ ആം ആദ്മി പാർട്ടി പ്രവർത്തകനായ ജോസഫ് വർഗീസ് ബിജെപിയിൽ ചേർന്നതായി ബിജെപി ജില്ലാ കമ്മിറ്റിയും നിയോജക മണ്ഡലം കമ്മിറ്റിയുമാണ് ഇന്നലെ അവകാശപ്പെട്ടത്. എന്നാൽ, ഇത്തരത്തിൽ തങ്ങൾക്ക് ഒരു പ്രവർത്തകനും തങ്ങൾക്കില്ലെന്നും ആം ആദ്മി പ്രവർത്തകൻ ബിജെപിയിൽ എത്തിയെന്ന പ്രചാരണം തിരഞ്ഞെടുപ്പുകാലത്തെ സ്റ്റണ്ട് ആണെന്നും ആം ആദ്മി നേതാക്കൾ പറയുന്നു. ഏതായാലും തിരഞ്ഞെടുപ്പ് കാലത്ത് പുതിയ വിവാദത്തിനാണ് ഇത് തിരി തെളിച്ചിരിക്കുന്നത്.
ആം ആദ്മി പ്രവർത്തകൻ ബിജെപിയിൽ ചേർന്നെന്ന അവകാശവാദം: അങ്ങിനെ ഒരു പ്രവർത്തകൻ തങ്ങൾക്കില്ലെന്ന വിശദീകരണവുമായി ആം ആദ്മി; പ്രചാരണം തെറ്റെന്ന് കോട്ടയം മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് കൂരോത്ത്


