തിരുവനന്തപുരം: പരാതിക്കാരിയായ യുവതിയെ സാമൂഹിക മാധ്യമത്തില്‍ അപമാനിച്ചെന്ന കേസില്‍ പ്രതിയായ രാഹുല്‍ ഈശ്വര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ഇന്നും വാദം തുടരും. ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കുന്നത്.കേസിലെ എഫ്ഐആർ വായിച്ചതാണ് വീഡിയോയില്‍ ചെയ്തതെന്നും പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിലുള്ള ഒന്നും അതില്‍ ഇല്ലെന്നും രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
എന്നാല്‍ അന്വേഷണവുമായി സഹകരിക്കാത്ത നിലപാടാണ് രാഹുല്‍ തുടരുന്നതെന്നും കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ ആവശ്യമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.അതേസമയം, ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് രാഹുല്‍ ഈശ്വറിനെ ഇന്നലെ വൈകുന്നേരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബലാത്സംഗക്കേസിൽ തുടർച്ചയായി പത്താം ദിവസവും ഒളിവില്‍ കഴിയുന്ന എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ ബെഞ്ചിലാണ് അപേക്ഷ പരിഗണനയ്ക്കുള്ളത്. കേസ് ലിസ്റ്റിൽ മുപ്പത്തിരണ്ടാമത്തെ ഐറ്റമായിട്ടാണ് ഹര്‍ജി ഉൾപ്പെടുത്തിയിരിക്കുന്നത്.വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് താന്‍ എന്നും ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും ആണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഹര്‍ജിയില്‍ ഉന്നയിച്ച പ്രധാന വാദങ്ങൾ.തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.


