കോട്ടയം : മലങ്കരസഭയുടെ പ്രധാന മേലധ്യക്ഷനും സുറിയാനി പണ്ഡിതനുമായിരുന്ന പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ ചരമ കനക ജൂബിലി, 50ാം ഓർമ്മപ്പെരുന്നാൾ എന്നിവയുടെ ഭാഗമായി സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഇന്ന് രാവിലെ ( 07-12-2025, ഞായർ ) രാവിലെ 6.30 ന് പ്രഭാത നമസ്ക്കാരം, രാവിലെ 7.30ന് വിശുദ്ധ കുർബാന – ഇംഗ്ലീഷ്. ഫാ. അശ്വിൻ ഫെർണാണ്ടസ് ( സെക്രട്ടറി, എക്യൂമെനിക്കൽ ഡിപ്പാർട്ട്മെൻ്റ്). വൈകീട്ട് 5.30ന് തീർത്ഥാടകർക്ക് സ്വീകരണം. പരിശുദ്ധ ഔഗേൻ ബാവായുടെ മാതൃ ഭദ്രാസനമായ അങ്കമാലിയിൽ നിന്നും, ബാവാ ദീർഘകാലം മെത്രാപ്പോലീത്തായായി സേവനം അനുഷ്ഠിച്ച കണ്ടനാട് ഭദ്രാസനത്തിൽ നിന്നുമുള്ള തീർത്ഥാടരെ അരമന മാനേജർ ഫാ.യാക്കോബ് റമ്പാന്റെ നേതൃത്വത്തിൽ സ്വീകരിക്കും.
6ന് സന്ധ്യാനമസ്ക്കാരം. സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെയും, മെത്രാപ്പോലീത്താമാരുടെയും കാർമ്മികത്വത്തിൽ. 7 മണിക്ക് കോട്ടയം വൈദിക സെമിനാരി പ്രൊഫസർ ഫാ.ബ്രിൻസ് അലക്സ് മാത്യൂസ് അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് പരിശുദ്ധ ഔഗേൻ ബാവായുടെ കബറിടത്തിൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം, ശ്ലൈഹിക വാഴ്വ്, നേർച്ച ഭക്ഷണം.


