സുഡാനില്‍ ഡ്രോണ്‍ ആക്രമണം : 33 നഴ്‌സറി കുട്ടികള്‍ ഉള്‍പ്പെടെ 50 പേർ കൊല്ലപ്പെട്ടു ; ആഗോളതലത്തില്‍ വിമർശനം ശക്തം

നെയ്റോബി : സുഡാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ 33 നഴ്‌സറി കുട്ടികള്‍ ഉള്‍പ്പെടെ 50 പേർ കൊല്ലപ്പെട്ടതില്‍ ആഗോളതലത്തില്‍ വിമർശനം ശക്തമാകുന്നു. കണ്ണില്‍ ചോരയില്ലാത്ത ആക്രമണമെന്നാണ് വിവിധ ലോകനേതാക്കളും യുണിസെഫുമടക്കം പ്രതികരിച്ചത്. വടക്കൻ സുഡാനിലെ വൈറ്റ് നൈല്‍ സംസ്ഥാനത്തെ ഒരു നഴ്‌സറി സ്‌കൂളിന് നേരെയാണ് റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ എസ് എഫ്) ഡ്രോണ്‍ ഉപയോഗിച്ച്‌ ആക്രമണം നടത്തിയതെന്ന് സുഡാൻ സർക്കാരും സൈന്യവും ആരോപിച്ചു. ആക്രമണത്തില്‍ 33 നഴ്സറി കുട്ടികളും 17 മുതിർന്നവരും കൊല്ലപ്പെട്ടെന്നാണ് സൈന്യം വിവരിച്ചത്. നിരവധി കുട്ടികള്‍ക്കടക്കം ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നതിനാല്‍ മരണ സംഖ്യ ഉയരുമോയെന്ന് ആശങ്കയുണ്ട്. സാധാരണക്കാർക്ക് നേരെയുള്ള കൊടും ക്രൂരത റാപ്പിഡ് ഫോഴ്‌സ് അവസാനിപ്പിക്കണമെന്ന് സൈന്യും സർക്കാരും ആവശ്യപ്പെട്ടു.

Advertisements

സുഡാൻ സൈന്യവും പാരാമിലിട്ടറി സംഘമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മില്‍ 2023 ഏപ്രിലില്‍ ആരംഭിച്ച ആഭ്യന്തരയുദ്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് ഈ ഹീനമായ ആക്രമണം. യുദ്ധം ആരംഭിച്ചതുമുതല്‍ ഇരുപക്ഷത്തുനിന്നുമായി ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരായി. അന്താരാഷ്ട്ര സമൂഹം ആവർത്തിച്ച്‌ ആഹ്വാനം ചെയ്തിട്ടും യുദ്ധവിരാമ ചർച്ചകള്‍ പാളുകയും സുഡാനിലെ മനുഷ്യക്കുരുതി തുടരുകയും ചെയ്യുന്നത് ആശങ്ക വർധിപ്പിക്കുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുഡാൻ സൈന്യവും ആ‌ർ എസ് എഫും തമ്മില്‍ പലപ്പോഴും വെടിനിർത്തലിന് ധാരണയായിട്ടുണ്ടെങ്കിലും ഒന്നും ശ്വാശ്വതമായിട്ടില്ല. വെടിനിർത്തല്‍ പ്രഖ്യാപനങ്ങള്‍ പാളുന്ന കാഴ്ചയാണ് സുഡാനില്‍ കാണുന്നത്. വെടിനിർത്തലിന് മധ്യസ്ഥത വഹിക്കാറുള്ളത് യു എ ഇയാണ്. ആർ എസ് എഫിന് ആയുധങ്ങളും കൂലിപ്പടയാളികളെയും നല്‍കുന്നുവെന്ന ആരോപണം കേള്‍ക്കുന്ന രാജ്യം കൂടിയാണ് യു എ ഇ എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. യു എ ഇയിലേക്ക് സുഡാനിലെ സ്വർണം കടത്തി പകരം ആർ എസ് എഫ് ആയുധം വാങ്ങുന്നു എന്നാണ് ആരോപണം. സുഡാനിലെ സംഘ‌ർഷത്തില്‍ വിദേശശക്തികളുടെ ഇടപെടലും സഹായവും നേരത്തെ ആരോപിക്കപ്പെടുന്നതാണ്. യു എ ഇ എല്ലാം നിഷേധിച്ചിട്ടുണ്ടെങ്കിലും ചൈനീസ് തോക്കുകള്‍ സുഡാനില്‍ കണ്ടെത്തിയതടക്കം യു എ ഇക്ക് തിരിച്ചടിയായിട്ടുണ്ട്.

യു എ ഇ മാത്രം ഇറക്കുമതി ചെയ്തിട്ടുള്ള ചൈനീസ് ഹൗവിറ്റ്സറുകള്‍ സുഡാനില്‍ കണ്ടെത്തിയത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. യു എ ഇക്ക് പുറമേ ഈജിപ്ത്, എത്യോപ്യ, തുർക്കി, റഷ്യ, ചൈന തുടങ്ങി നിരവധി രാജ്യങ്ങള്‍ക്ക് സു‍ഡാന്‍റെ സമ്ബത്തിലും ചെങ്കടലിനോടുള്ള അടുപ്പത്തിലും താല്‍പര്യമുണ്ട്. ഗാസയിലെ കൂട്ടക്കൊലയിലും പട്ടിണിയിലും അലമുറയിട്ടവരൊന്നും സുഡാനിലെ പ്രകടമായ വംശഹത്യയില്‍ പ്രതികരിക്കുന്നില്ലെന്നതാണ് മറ്റൊരു വൈരുധ്യം.

Hot Topics

Related Articles