വിജയപുരം 1306 നമ്പർ എസ്.എൻ.ഡി.പി.ശാഖായോഗത്തിൽ വിജയപുരം ശ്രീനാരായണ ദർശനോത്സവത്തിന് തുടക്കമായി

ഞാറയ്ക്കൽ: വിജയപുരം 1306 നമ്പർ എസ്.എൻ.ഡി.പി.ശാഖായോഗത്തിലെ 22-മത് ശ്രീനാരായണ ദർശനോത്സവം ഒന്നാം ദിവസം തൃശൂർ പെരിങ്ങോട്ടുകര ശ്രീനാരായണാശ്രമം സെക്രട്ടറി സ്വാമി ദിവ്യാനന്ദഗിരി പ്രഭാഷണം നടത്തി. ശാഖായോഗം വൈസ് പ്രസിഡൻ്റ് ബിനു പി.മണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശാഖായോഗം കമ്മറ്റിയംഗങ്ങളായ ഏ.കെ.അശോകൻ, പി.എസ്.രാജേഷ്, വനിതാസംഘം യൂണിറ്റ് വൈസ് പ്രസിഡൻ്റ് ഷൈലജ അശോകൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. യൂത്ത്മൂവ്മെൻ്റ് യൂണിറ്റ് പ്രസിഡൻ്റ് അനന്തു കെ.പുഷ്കരൻ സ്വാഗതവും വനിതാ സംഘം യൂണിറ്റ് സെക്രട്ടറി ഷൈലമ്മ സുധാകരൻ കൃതഞ്ജതയും പറഞ്ഞു.

Advertisements

Hot Topics

Related Articles