അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരള മരിച്ച അംഗങ്ങളുടെ കുടുംബത്തിന് സഹായധനം നൽകി 

കോട്ടയം: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരള പുതിയതായി നടപ്പാക്കിയ ഒരംഗം മരണപ്പെട്ടാൽ നൽകുന്ന സഹായം വിതരണം ചെയ്തു. പത്തു ദിവസത്തിനുള്ളിൽ 10 ലക്ഷം രൂപ എന്ന ലൈഫ് ലൈൻ പദ്ധതി പ്രകാരമാണ് സഹായം വിതരണം ചെയ്തത്. കൊടുങ്ങൂർ യൂണിറ്റിൽ മരണപ്പെട്ട സാബു എംഡിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് സംസ്ഥാന പ്രസിഡണ്ട്  കെ ജി ഗോപകുമാർ കൈമാറി. ജില്ലാ പ്രസിഡണ്ട് എ ആർ രാജൻ സെക്രട്ടറി സുരേഷ് ബാബു ട്രഷറർ പിജി ഗിരീഷ് വൈസ് പ്രസിഡണ്ട് ഷിഫാസ് എം ഇസ്മയിൽ സംസ്ഥാന പ്രതിനിധി ആർ രാജേഷ് യൂണിറ്റ് പ്രസിഡണ്ട് ജയകുമാർ സെക്രട്ടറി പിജി വിജയൻ ട്രഷറർ വേണുഗോപാൽ മറ്റ് യൂണിറ്റ് ഭാരവാഹികൾ സംഘടന അംഗങ്ങൾ മുതലായവരും പങ്കെടുത്തു.

Advertisements

Hot Topics

Related Articles