അധ്യാപികയെ സ്കൂളിൻ്റെ ഓഫിസിൽ മുറിയിലിട്ട് ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: കൊലപ്പെടുത്താൻ ശ്രമിച്ചത് വിവാഹ ബന്ധം വേർപ്പെടുത്താൻ ശ്രമിച്ചതിൻ്റെ വൈരാഗ്യത്തിന് : മണർകാട് സ്വദേശിയായ ഭർത്താവ് പിടിയിൽ 

കോട്ടയം: അധ്യാപികയെ സ്കൂളിൻ്റെ ഓഫിസ് മുറിയിലിട്ട് ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിച്ചത് വിവാഹ ബന്ധം വേർപ്പെടുത്താൻ പരാതി നൽകിയതിനെ തുടർന്ന്. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണർക്കാട്,വിജയപുരം മോസ്ക്കോ ഭാഗം മുരിങ്ങോത്ത് പറമ്പിൽ എംഎം കൊച്ചുമോനെ(45)യാണ് ഏറ്റുമാനൂര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം  യുവതി അദ്ധ്യാപികയായി ജോലി ചെയ്യുന്ന പേരൂര്‍ സൗത്ത് ഗവ എല്‍പി സ്കൂളിലെ ഓഫീസ് മുറിയില്‍ എത്തിയ പ്രതി കയ്യില്‍ കരുതിയിരുന്ന കറികത്തി ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.യുവതിയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ട്. പ്രതിക്കെതിരെ മണര്‍കാട്  പോലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്,  കോടതിയില്‍ ഹാജരാക്കിയ  പ്രതിയെ റിമാന്‍ഡ്‌  ചെയ്തു.

Advertisements

Hot Topics

Related Articles