പാകിസ്ഥാന് ഇനി നെഞ്ചിടിപ്പേറും; ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യയുടെ ശക്തിവർധനം;120 കിലോമീറ്റർ പിനാക ദീർഘദൂര റോക്കറ്റുകൾക്ക് പച്ചക്കൊടി നൽകി ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: 120 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ള പിനാക റോക്കറ്റുകളുടെ ഒരു ശേഖരം തന്നെ സ്വന്തമാക്കാനൊരുങ്ങുകയാണ് ഇന്ത്യൻ സൈന്യം.ഓപ്പറേഷൻ സിന്ദൂരിന് ശേഷം ദീർഘദൂര മിസൈലുകളുടെ ശക്തി കൂടുതല്‍ ബലത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം. ഈ പദ്ധതി മുന്നോട്ട് പോയാല്‍ ഏകദേശം 2500 കോടി രൂപ ചിലവാകും.120 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യങ്ങള്‍ വരെ തകർക്കാൻ കഴിയുന്ന ഈ റോക്കറ്റുകള്‍ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വികസിപ്പിക്കുമെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ എഎൻഐയോട് പറഞ്ഞു. അവയുടെ ആദ്യ പരീക്ഷണങ്ങള്‍ ഉടൻ ആസൂത്രണം ചെയ്യും. അതിനുശേഷം ലേല പ്രക്രിയയിലൂടെ വികസന-ഉല്‍പ്പാദന പങ്കാളികളെ തിരഞ്ഞെടുക്കും.

Advertisements

ഇതിനായി സൈന്യത്തിന്റെ ഈ നിർദ്ദേശം ഉടൻ തന്നെ ഡിഫൻസ് അക്വിസിഷൻ കൗണ്‍സില്‍ (ഡിഎസി) അംഗീകാരത്തിനായി പരിഗണിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു . അടുത്തിടെ സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത തദ്ദേശീയ മള്‍ട്ടി-ബാരല്‍ റോക്കറ്റ് ലോഞ്ചറുകളുടെ വികസനം രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നുണ്ട്. 120 കിലോമീറ്റർ ദൂരമുള്ള പുതിയ പിനാക്ക മള്‍ട്ടി-ബാരല്‍ റോക്കറ്റ് ലോഞ്ചർ സിസ്റ്റത്തിന്റെ റോക്കറ്റുകള്‍ നിലവിലുള്ള ലോഞ്ചറില്‍ നിന്ന് വിക്ഷേപിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവില്‍ ഇതിന് 40 കിലോമീറ്ററും 75 കിലോമീറ്ററില്‍ കൂടുതലും ദൂരത്തിലുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിയും. നിലവിലുള്ള പിനാക്ക റെജിമെന്റുകളെ ശക്തിപ്പെടുത്തുന്നതിലും ഇന്ത്യൻ സൈന്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.പ്രതിരോധ മന്ത്രാലയം നിരവധി കരാറുകളില്‍ ഒപ്പുവച്ചുഈ വർഷം ആദ്യം പിനാക്ക മള്‍ട്ടിപ്പിള്‍ ലോഞ്ച് റോക്കറ്റ് സിസ്റ്റത്തിനായി (MLRS) ഏരിയ ഡിനിയല്‍ മ്യൂണിഷൻ (ADM) ടൈപ്പ്-1 (DPICM), ഹൈ എക്സ്പ്ലോസീവ് പ്രീ-ഫ്രാഗ്മെന്റഡ് (HEPF) MK-1 (എൻഹാൻസ്ഡ്) റോക്കറ്റുകള്‍ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം ഇക്കണോമിക് എക്സ്പ്ലോസീവ്സ് ലിമിറ്റഡ് (EEL), മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡ് (MIL) എന്നിവയുമായി കരാറുകളില്‍ ഒപ്പുവച്ചു. ഈ കരാറുകളുടെ ആകെ ചെലവ് 10,147 കോടിയാണ്. കൂടാതെ ശക്തി സോഫ്റ്റ്‌വെയർ നവീകരിക്കുന്നതിനുള്ള ഒരു കരാറും ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡുമായി (BEL) ഒപ്പുവച്ചു. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ സാന്നിധ്യത്തിലാണ് ഈ കരാറുകളില്‍ ഒപ്പുവച്ചത്.പിനാക്ക റോക്കറ്റ് സംവിധാനത്തിന്റെ പ്രത്യേകതപിനാക മള്‍ട്ടിപ്പിള്‍ ലോഞ്ചർ റോക്കറ്റ് സിസ്റ്റം (MLRS) ഡിആർഡിഒ വികസിപ്പിച്ചെടുത്ത ഒരു ദീർഘദൂര പീരങ്കി ആയുധമാണ്. ദ്രുത പ്രതികരണത്തിനും കൃത്യതയ്‌ക്കും പേരുകേട്ട ഇത് ഇന്ത്യൻ സൈന്യത്തിന്റെ ആധുനിക യുദ്ധ ശേഷി വർദ്ധിപ്പിക്കുന്നു.

പിനാക റോക്കറ്റിന്റെ 120 കിലോമീറ്റർ റേഞ്ച് പതിപ്പ് വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ഡിആർഡിഒ ഇതിനകം പുരോഗമിക്കുകയാണ്. ഏറ്റവും വിജയകരമായ തദ്ദേശീയ ആയുധങ്ങളില്‍ ഒന്നാണ് പിനാക. പിനാകയുടെ ദീർഘദൂര പതിപ്പുകള്‍ തയ്യാറായിക്കഴിഞ്ഞാല്‍ മറ്റ് ബദല്‍ ആയുധങ്ങള്‍ക്കായുള്ള പദ്ധതികള്‍ സൈന്യം ഉപേക്ഷിച്ചേക്കുമെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി. അർമേനിയ പിനാക വാങ്ങിയതിന് ശേഷം ഫ്രാൻസ് ഉള്‍പ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങള്‍ ഇതില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

Hot Topics

Related Articles