തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ തലസ്ഥാന ജില്ലയിൽ നേരത്തെ സ്ഥാനാർഥി പ്രഖ്യാപനം നടത്താൻ ബിജെപി തയ്യാറെടുക്കുന്നു. ‘നേമം മോഡൽ’ എന്ന പേരിൽ തന്ത്രപ്രധാന മണ്ഡലങ്ങളിൽ മുൻകൂട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് തുടക്കം കുറിക്കാനാണ് പാർട്ടിയുടെ നീക്കം.നേമം മണ്ഡലത്തിൽ താൻ സ്ഥാനാർഥിയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം തുടങ്ങിയ മണ്ഡലങ്ങളിലും ആദ്യഘട്ടത്തിൽ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ബിജെപി തീരുമാനിച്ചിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്ന് മുതൽ ആരംഭിക്കും.മുൻ ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖയെ നിയമസഭാ മത്സരത്തിനിറക്കാനുള്ള നീക്കവും പാർട്ടിയിൽ സജീവമാണ്. തലസ്ഥാനത്ത് കോർപ്പറേഷൻ ഭരണം പിടിച്ചതിനും രണ്ട് നഗരസഭകളിൽ അധികാരം നേടിയതിനും പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പുകൾ വേഗത്തിലാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ 1,916 സീറ്റുകളിൽ ബിജെപി വിജയം നേടിയതിനെ പുതിയ നേതൃത്വത്തിന്റെ വികസന കാഴ്ചപ്പാടിന് ജനങ്ങൾ നൽകിയ അംഗീകാരമായി പാർട്ടി നേതൃത്വം വിലയിരുത്തുന്നു. ഈ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിനായി നേരത്തെ തന്നെ കളത്തിലിറങ്ങാനുള്ള തീരുമാനം


