പനച്ചിക്കാട് സർക്കാർ വക ഭൂമി കയ്യേറി : വെൽഫെയർ പാർട്ടി ജില്ല കലക്ടർക്ക് പരാതി നൽകി

പരുത്തുംപാറ : പനച്ചിക്കാട് സർക്കാർ വക ഭൂമി കയ്യേറ്റം വെൽഫെയർ പാർട്ടി ജില്ല കലക്ടർക്ക് പരാതി നൽകി. പനച്ചിക്കാട് പഞ്ചായത്ത് സായിപ്പുകവല വാർഡ് 17 ലെ സർക്കാർ വക പുറംമ്പോക്ക് ഭൂമിയാണ് കൈയേറിയിരിക്കുന്നത്. സർക്കാർ ഭൂമി കൈയേറ്റം ജനങ്ങൾക്കിടയിൽ വ്യാപകമായി പ്രതിഷേധം ഉണ്ടാവുകയും, സാമൂഹ്യപ്രവർത്തകരും പൊതുപ്രവർത്തകർ അടക്കം ഉള്ള ആളുകൾ പ്രതിഷേധവുമായി മുൻപോട്ടു വന്നിട്ടും സർക്കാർവക ഭൂമി സ്വകര്യ വ്യക്തി കൈവശം വെച്ച് അനുഭവിക്കുന്ന സാഹചര്യ ത്തിൽ ആണ് വെൽഫെയർപാർട്ടി ജില്ല കളക്ടർക്ക് പരാതി നൽകിയത്.

Advertisements

Hot Topics

Related Articles