വിശ്വാസവികാരം വ്രണപ്പെടുത്തി അയ്യപ്പ ഗാന പാരഡി: അയ്യപ്പ ഭക്തിഗാനം വികലമായി ചിത്രീകരിച്ചതിൽ സിപിഎമ്മിനെതിരെ ഡിജിപിക്ക് പരാതി നൽകി

വടക്കാഞ്ചേരി:അയ്യപ്പ ഭക്തിഗാനത്തെ വികലമായി ചിത്രീകരിച്ചുവെന്നാരോപിച്ച് സിപിഎമ്മിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. മലപ്പുറം താനാളൂർ വാർഡ് 17-ൽ നടന്ന തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് അയ്യപ്പസ്വാമിയുടെ ഭക്തിഗാനം പാരഡിയായി അവതരിപ്പിച്ചതെന്നാണ് പരാതി.രാഷ്ട്രീയ നേട്ടങ്ങൾക്കായി ഭക്തിഗാനം ദുരുപയോഗം ചെയ്‌തുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡൻ്റ് അനീഷ് കണ്ടംമാട്ടിലാണ് ഡിജിപിക്ക് പരാതി നൽകിയത്. ഭക്തിഗാനത്തിന്റെ വരികൾ മാറ്റി വികലമാക്കുകയും, വ്യക്തികളെ മൃഗങ്ങളോട് ഉപമിച്ച് അവഹേളിക്കുകയും ചെയ്‌തതായി പരാതിയിൽ പറയുന്നു. പാട്ടുമായി ബന്ധപ്പെട്ട വാർത്തയുടെ ലിങ്കും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.

Advertisements

താനുൾപ്പെടെയുള്ള വിശ്വാസികളെ അപമാനിക്കുന്ന തരത്തിലായിരുന്നു പാരഡി ഗാനമെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.ഇതിനിടെ, ‘പോറ്റിയെ കേറ്റിയേ’ എന്ന പാട്ടിലെ വരികൾ മാറ്റി പോറ്റിയെയും കോൺഗ്രസിനെയും ബന്ധപ്പെടുത്തി ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഹാൻഡിലുകൾ പാരഡി പാട്ട് പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് കെപിസിസി അംഗം അഡ്വ. ജെ. എസ്. അഖിലും ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസെടുക്കാൻ വേണ്ടിയല്ല പരാതിയെന്നും, പാരഡി പാട്ടിന്റെ പേരിൽ കേസെടുത്തതിലെ അനൗചിത്വവും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നിഷേധവും ചൂണ്ടിക്കാട്ടുന്നതിനായാണ് പരാതി നൽകിയതെന്നും ജെ. എസ്. അഖിൽ വ്യക്തമാക്കി.

Hot Topics

Related Articles