കോട്ടയം : രാജ്യത്ത് ആകമാനം മുട്ടകളുടെ സാമ്പിൾ എടുത്ത് പരിശോധന നടത്തണമെന്ന ഫുഡ്സെഫിറ്റി ആൻഡ് സ്റ്റാന്റേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI)യുടെ നിർദ്ദേശം കൃത്യമായ നടപ്പാക്കുന്നതിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് വീഴ്ച്ച വരുത്തുന്നതായി ജില്ല ഭക്ഷോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു. മുട്ടകളിൽ നിരോധിത ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യം കണ്ടതിനെ തുടർന്നാണ് രാജ്യ വ്യാപകമായി പരിശോധന നടത്താൻ നിർദ്ദേശം നൽകിയത് കേരളത്തിൽ ഇന്ന് വിൽപ്പന നടത്തുന്നതിൽ എയുപതു ശതമാനവു൦ അന്യ സംസ്ഥാനങ്ങളിലെ വൻകിട പാ മുകളിൽ നിന്ന് എത്തുന്നവയാണ് നാടൻകോഴിമുട്ട എന്ന പേരിലു൦ അന്യ സംസ്ഥാന മുട്ട വിൽപ്പന നടത്തുനുണ്ട് പരിശോധന തുടർച്ചയായി നടന്നാൽ കേരളത്തിലെ ചെറുകിട കർഷകരുടെ മുട്ട കോഴി വളർത്തൽ ശക്തിപ്പെടും എന്ന കാര്യത്തിൽ സ൦ശയ൦ ഇല്ല.
Advertisements


