പുതുശേരിയില്‍  ‘കുട്ടികൾ കരോൾ നടത്തിയത് മദ്യപിച്ച്’; അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാർ; ചോദ്യമുയർന്നപ്പോൾ മലക്കം മറി‌ഞ്ഞു

പാലക്കാട്: പാലക്കാട് പുതുശേരിയില്‍ കരോൾ നടത്തിയ കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാർ. മദ്യപിച്ചാണ് കരോൾ നടത്തിയതെന്നാണ് കൃഷ്ണകുമാറിന്‍റെ ആരോപണം. വിഷയത്തില്‍ കൂടുതല്‍ ചോദ്യങ്ങൾ ഉയർന്നത്തോടെ കൃഷ്ണകുമാർ മലക്കം മറിഞ്ഞു. പൊതുവായി പറഞ്ഞതാണെന്നായിരുന്നു കൃഷ്ണകുമാറിന്‍റെ വിശദീകരണം. 

Advertisements

കരോൾ സംഘത്തെ അക്രമിച്ചതിന് അറസ്റ്റിലായ അശ്വിൻരാജിന് ബിജെപിയുമായി യാതൊരു ബന്ധവും ഇല്ലെന്നും കൃഷ്ണകുമാർ പറയുന്നു. കരോൾ ഭക്തിപൂർവ്വം ആത്മീയതയോട് കൂടി ചെയ്യേണ്ടതാണെന്നും മദ്യപിച്ച് സി.പി.എമ്മിന്‍റെ ഏരിയ കമ്മിറ്റിയുടെ ബാന്‍റ് സെറ്റുമായി പോകുന്നവരെ കരോൾ സംഘമായിട്ടാണോ കാണേണ്ടത്. സംഘർഷം ഉണ്ടാക്കാനാണ് ശ്രമിച്ചത് എന്നും വാർത്താ സമ്മേളനത്തില്‍ കൃഷ്ണകുമാർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

14 ഉം 15 ഉം വയസുള്ള കുട്ടികളായിരുന്നു കരോൾ സംഘത്തില്‍ ഉണ്ടായിരുന്നത്. കുട്ടികളുടെ ഈ സംഘത്തെ ഒരു ബിജെപി പ്രവർത്തകൻ ആക്രമിക്കുകയായിരുന്നു. ബാന്‍റ് മേളങ്ങൾ ചവിട്ടി പൊട്ടിക്കുകയും ചെയ്തു. ബാന്‍റിനു മുകളില്‍ സിപിഎം എന്ന് എഴുതിയിട്ടുണ്ടെന്നും ഇതാണ് പ്രകോപനം ഉണ്ടാക്കിയത് എന്നുമാണ് പൊലീസ് പറയുന്നത്.

Hot Topics

Related Articles