മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് യുടെ 101-ാംമത് ജന്മദിനം ആഘോഷിച്ചു

കോട്ടയം:മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് യുടെ ജന്മദിനം സദ്ഭരണ ദിനമായി ആഘോഷിച്ചു.
വർഷങ്ങൾക്കു മുൻപ് മറ്റ് ഇതര രാഷ്ട്രീയപാർട്ടികൾ ഒഴിവാക്കിയ ഭാരതീയ ജനതാ പാർട്ടിയാണ് ഇന്ന് രാജ്യത്ത് അത്ഭുതകരമായ വികസനം നടത്തുന്നത് എന്നും,അന്ന് വാജ്പേയ് കണ്ടസ്വപ്നതുല്യമായ പദ്ധതികളാണ് നരേന്ദ്രമോദി യിലൂടെ ഇന്ന് നടപ്പിലാക്കുന്നത് എന്നും വാജ്പേയ് യുടെ 101-ാംമത് ജന്മദിനം ഉദ്ഘാടനം ചെയ്തു കൊണ്ട് മേഖലാ വൈസ് പ്രസിഡൻ്റ് ടി എൻ ഹരികുമാർ അഭിപ്രായപ്പെട്ടു.
ഒരുകാലത്ത് അധികാരത്തിൽ നിന്ന് മാറ്റപ്പെട്ടപ്പോൾ പ്രതിപക്ഷത്തിരുന്ന് കൊണ്ട് ഞങ്ങൾ ഭരണപക്ഷത്തേക്ക് തിരിച്ചുവരുമെന്ന് വികാരപരമായി പറഞ്ഞത് ഇന്നും ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് അത്ഭുതമായിട്ടാണ് തോന്നിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജന്മദിന ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

Advertisements

ബി ജെ പി കോട്ടയം മണ്ഡലം പ്രസിഡൻ്റ് വി പി മുകേഷ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി കെ ശങ്കരൻ,വിനു ആർ മോഹൻ,കൗൺസിലർമാരായ രേഷ്മ നിഷാദ്,വിമല മുരളി,മഹിളാമോർച്ച ജില്ലാ സെക്രട്ടറി സിന്ധു എം പൈ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡൻ്റ് അജയ് ജോസഫ് കൊണ്ടോടി,
ഹരിക്കുട്ടൻ പി എസ്,ധനപാലൻ കെ എസ് , അഡ്വ.ശ്രീകേഷ്, ആർ രാധാകൃഷ്ണൻ,അരുൺ വാസുദേവ്,പ്രവീൺ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles