കോട്ടയം : ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത മരങ്ങാട്ടുപിള്ളി ഗ്രാമപ്പഞ്ചായത്തിൽ സ്വതന്ത്രൻ സിപിഎമ്മിൽ ചേർന്നതോടെ പ്രസിഡന്റ്, 14ാം വാർഡ് മെമ്പർ ഗ്രേസിക്കുട്ടി നറുക്കെടുപ്പിലൂടെ വിജയിച്ചു. ആകെ 15 വാർഡുകളാണിവിടെ. സ്വതന്ത്രൻ സിപിഎമ്മിൽ ചേർന്നതോടെ ഇടത് ഐക്യമുന്നണികൾക്ക് ആറുവീതവും എൻഡിഎയ്ക്ക് മൂന്നും എന്നതായി കക്ഷിനില.
Advertisements
കൂടുതൽ സീറ്റുകൾ ലഭിച്ച മുന്നണി എന്നനിലയിൽ ഭരണ പ്രതീക്ഷയിലായിരുന്നു യുഡിഎഫ്. ബിജെപിക്ക് മൂന്ന് അംഗങ്ങൾ ഉണ്ടെങ്കിലും എൽഡിഎഫും യുഡിഎഫും ഇവരോട് സഹകരിക്കാതെ മറ്റ് നീക്കുപോക്കുകൾ ഉണ്ടാകാതിരുന്നാൽ പ്രസിഡന്റ്, തിരഞ്ഞെടുപ്പ് നടന്നപ്പോൾ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾക്ക് തുല്യവോട്ട് വന്നു. തുടർന്ന് നറുക്കെടുപ്പിലേക്ക് വഴിവെച്ചു.


