അർദ്ധരാത്രിയിൽ കിണറ്റിൽ അകപ്പെട്ട് ശ്വാസം കിട്ടാതെ മരണത്തോട് മല്ലടിച്ച നായയെ രക്ഷിച്ചു; രക്ഷകരായത് പൊതുപ്രവർത്തകരും ഏറ്റുമാനൂർ പൊലീസ് സംഘവും

ഏറ്റുമാനൂർ :പട്ടിത്താനം ജംഗ്ഷനിൽ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ അകപ്പെട്ട നായയെ പ്രദേശവാസികളും ഏറ്റുമാനൂർ പോലീസ് നൈറ്റ്‌ പെട്രോളിംഗ് സംഘവും ചേർന്ന് പുതു ജീവനേകി. ഇന്ന് വെളുപ്പിനെ രണ്ട് മണിക്ക് യൂത്ത് കോൺഗ്രസ്‌ നേതാവായ വിഷ്ണു ചെമ്മുണ്ടവള്ളിയെ അയൽവാസി ഫോണിൽ വിളിച്ചു വീടിന് സമീപത്തുള്ള കിണറ്റിൽ ആരോ വീണു എന്ന് പറയുന്നത്. ഉടനടി അവിടെ എത്തി ചെന്നുനോക്കുമ്പോൾ ടോർച്ചിന്റെ വെളിച്ചത്തിൽ കാണുന്നത് ഒരു നായ മരണത്തോട് മല്ലടിക്കുന്നതാണ്.

Advertisements

രക്ഷപ്രവർത്തനത്തിന് ആവശ്യമായുള്ള സാമഗ്രഹികൾ ഇല്ലാതെ നിൽകുമ്പോൾ പെട്ടന്ന്‌ ഫയർ സ്റ്റേഷനിലും ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. ഉടനടി  ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ നൈറ്റ്‌ പെട്രോളിംഗ് ഉണ്ടായിരുന്ന ഗ്രേഡ് എസ്.ഐ സുരേഷ് ബാബു, സി.പി.ഒ സാബു ജോസഫ് എന്നിവർ സ്ഥലത്തെത്തി.വലിയ തടി കഷ്ണം കിണറ്റിൽ ഇട്ട് നായക്ക് താത്കാലികമായി പിടിച്ചു നില്കാൻ ഉള്ള മാർഗം ഉണ്ടാക്കി. ഫയർ ഫോഴ്സ് പൂച്ച,നായ എന്നീ മൃഗങ്ങളെ രക്ഷിക്കാൻ വരില്ല എന്ന് വിഷ്ണു ചെമ്മുണ്ടവള്ളിയെയും പോലീസ് ഉദ്യോഗസ്ഥരെയും ഫോണിൽ അറിയിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ  പശ്ചാത്തലത്തിൽ മനുഷ്യനാണേലും മൃഗമാണേലും ഒരു ജീവൻ ആണ് കിണറ്റിൽ ശ്വാസം കിട്ടാതെ മരണത്തോട് മല്ലടിക്കുന്നത് എന്ന് മനസ്സിലാക്കി വിഷ്ണു ചെമ്മുണ്ടവള്ളിയും സഹോദരൻ ദിനേശ് കുമാറും ഗ്രേഡ് എസ്.ഐ സുരേഷ് ബാബു, സി.പി.ഒ സാബു ജോസഫ് എന്നിവർ രക്ഷാ കവചം സ്വയം നിർമ്മിച്ച് കിണറ്റിൽ നിന്നും നല്ല രീതിയിൽ പരിശ്രമിച്ച് നായയെ പുറത്തെടുത്തു. സംഭവം അറിഞ്ഞു ഉടൻ എത്തി രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ അറിയിച്ചു നാട്ടുകാർ രംഗത്ത് വന്നു. വരും ദിവസങ്ങളിൽ ഈ പോലീസ് ഉദ്യോഗസ്ഥരുടെ ഉചിതമായ ഇടപെടലിൽ പൗരാവലിയുടെ ആദരവ് നൽകാൻ തീരുമാനിച്ചതായി വിഷ്ണു ചെമ്മുണ്ടവള്ളി അറിയിച്ചു.

Hot Topics

Related Articles