ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവം ചക്കരക്കുളത്തിൽ ആറാട്ടോടെ കൊടിയിറങ്ങി

തിരുവല്ല : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവം ചക്കരക്കുളത്തിൽ ആറാട്ടോടെ കൊടിയിറങ്ങി. ഗണപതി ഹോമത്തോടെ ആരംഭിച്ച ചടങ്ങുകൾക്ക് ശേഷം ആനപ്രമ്പാൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്ന് കാവടി, മുത്താരമ്മൻ കോവിലിൽ നിന്നും ഏണ്ണക്കുടം, കരകം, അമ്മൻകുടം, പൂക്കാവടി, ദിശ്ചലദൃശ്യങ്ങൾ, വാദ്യോപകരണങ്ങൾ എന്നിവയുടെ അകമ്പടിയോടുകൂടി നടന്ന ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്നതോടെ ചരിത്ര പ്രസിദ്ധമായ ചക്കരക്കുളത്തിൽ ആറാട്ടും തുടർന്ന് തൃക്കൊടിയിറക്കും നടന്നു.

Advertisements
ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേത്യത്വത്തിൽ നടന്ന ആറാട്ടിന് ക്ഷേത്ര തന്ത്രി ഒളശ്ശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, മുഖ്യകാര്യദശി സദ്ഗുരു രാധാകൃഷ്ണൻ നമ്പൂതിരി,  മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് .ബി നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും .
 ആറാട്ടിന് ശേഷം ചക്കുളത്തമ്മയുടെ ഇഷ്ട വഴിപാടായ മഞ്ഞനീരാട്ട് നടന്നു. ക്ഷേത്ര അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് അടുപ്പ് കൂട്ടിയ ശേഷം വാർപ്പിൽ മഞ്ഞൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവ ചേർത്ത് തിളപ്പിച്ചെടുക്കുന്ന മിശ്രിതം കവുങ്ങിൻ പൂക്കുല ഉപയോഗിച്ച് ഭക്തർ തളിച്ചാണ് മഞ്ഞനീരാട്ട് നടത്തിയത്. പന്ത്രണ്ട് നാളത്തെ വ്രതാനുഷ്ഠാനത്തോട് കൂടിയാണ് ഭക്തർ ചടങ്ങിൽ പങ്കെടുത്തത്. 
  അടുപ്പത്ത് പാകപ്പെടുത്തിയ മിശ്രിതം ക്ഷേത്ര മേൽശാന്തിമാരുടെ മുഖ്യ കാർമ്മികത്വത്തിൽ പ്രത്യേക പൂജക്ക് ശേഷമാണ് ചടങ്ങ് ആരംഭിച്ചത്. 

വൈകിട് 6.30 ന് മുട്ടാർ കൈതത്തൊട് ജംഗ്ഷനിൽ നിന്നും താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിയ ശേഷം ചമയകൊടി ഇറക്കും ,സംഗീത ഫ്യൂഷൻ നടക്കും
തിരുവുത്സവ ദിവസങ്ങളിൽ കേരളത്തിനകത്തും പുറത്തും നിന്ന് ആയിരങ്ങൾ ഇരുമുടികെട്ടുകളേന്തി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിൽ എല്ലാ ദിവസവും സൂക്തജപം, ഉഷപൂജ, വിശേഷാൽ പൂജകൾ, നവകം, ശ്രീബലി, ഉച്ചപൂജ, സർപ്പപൂജ, അന്നദാനം, കളം എഴുത്തും പാട്ടും എന്നിവ താന്ത്രിക വിധിപ്രകാരം ആചാരനുഷ്ടാനങ്ങളോടെ നടന്നു. പ്രസിദ്ധമായ നാരീപൂജ, ഉത്സവബലി, സഹസ്ര കലശാഭിഷേകം, തിരുവാഭരണ ഘോഷയാത്ര, തിരുവാഭരണം ചാർത്തിയുള്ള അഷ്ടഐശ്വര്യ ദീപാരാധന, ചക്കരകുളത്തിൽ ആറാട്ട്, മഞ്ഞനീരാട്ട് എന്നിവ ഭക്തിയുടെ നിറവിൽ ദർശനപുണ്യമായി നടന്നു. 12 ദിവസമായി ക്ഷേത്രത്തിൽ നടന്നുവന്ന വിവിധ ചടങ്ങുകൾക്ക് പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തതായി ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി പറഞ്ഞു. ചടങ്ങുകൾക്ക് മീഡിയ കോഡിനേറ്റർ അജിത്ത് പിഷാരത്ത്, തിരു ഉത്സവ കമ്മറ്റി, ചക്കുളത്തമ്മ മാത്യു സമിതി നേത്യുത്വം വഹിച്ചു.

Hot Topics

Related Articles