കോട്ടയം : ക്രിസ്തുമസ് ആഘോഷിക്കാൻ പണം നൽകിയില്ല എന്നാരോപിച്ചു വ്യാപാരിയെ കടയിൽ കയറി ദേഹോപദ്രവം ഏൽപ്പിക്കുകയും, പണം കവർച്ച ചെയ്യുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. ഏറ്റുമാനൂർ കോട്ടമുറിക്കൽ ഹൗസ് ജിത്തു ബാബു (29) വിനെയാണ് ഏറ്റുമാനൂർ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രതിക്ക് ക്രിസ്തുമസ് ആഘോഷിക്കാൻ പൈസ ചോദിച്ചിട്ട് കൊടുക്കാത്തതിലുള്ള മുൻവിരോധത്താലാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 23 ന് രാത്രി 8.00 മണിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ബൈക്കിലെത്തിയ പ്രതി ഏറ്റുമാനൂർ പുന്നത്തറ കവലയിലുള്ള കടയിൽ കയറി 1000 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. തൻറ കൈയ്യിലിൽ പണമില്ല എന്ന് പറഞ്ഞ കടയുടമയെ പ്രതി കൈയ്യിൽ കരുതിയിരുന്ന കല്ലു കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും, നിലത്ത് വീണ കടയുടമയെ ചവിട്ടുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് , കടയിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപ കവർച്ച ചെയ്തു കൊണ്ടു പോവുകയും ആയിരുന്നു. ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇയാൾ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ ഒൻപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.


