ശാസ്തമംഗലം :എംഎല്‍എ ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലർ ആര്‍ ശ്രീലേഖയുടെ ആവശ്യത്തിനെതിരെ വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത്. ശ്രീലേഖയുടെ നടപടി മര്യാദയില്ലാത്തതാണെന്ന് വി കെ പ്രശാന്ത് വിമര്‍ശിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശാസ്തമംഗലത്തെ കോർപ്പറേഷന്‍ കെട്ടിടത്തില്‍ വാടക നല്‍കി പ്രവര്‍ത്തിക്കുന്നതാണ് എംഎല്‍എയുടെ ഓഫീസ്. മാര്‍ച്ച് 31 വരെ കരാര്‍ കാലാവധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓഫീസ് ഒഴിയില്ലെന്ന് പ്രശാന്ത് വ്യക്തമാക്കി. കെട്ടിടം ഒഴിയാന്‍ നോട്ടീസ് നല്‍കേണ്ടത് കോര്‍പ്പറേഷന്‍ സെക്രട്ടറിയാണെന്നും, കൗണ്‍സിലര്‍ക്ക് അതിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.ശ്രീലേഖയുടെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും, അവരുടെ പിന്നില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വി കെ പ്രശാന്ത് ആരോപിച്ചു.
കരാര്‍ കാലാവധി പൂര്‍ത്തിയാകാതെ ഓഫീസ് ഒഴിയില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയാണെന്നും അറിയിച്ചു.അതേസമയം, കോര്‍പ്പറേഷന്‍ കെട്ടിടത്തിന്റെ താഴത്തെ നില മുഴുവന്‍ എംഎല്‍എ കയ്യടക്കിവെച്ചിരിക്കുകയാണെന്നും, അവിടെയാണ് കൗണ്‍സിലറുടെ ഓഫീസും പ്രവര്‍ത്തിക്കുന്നതെന്നും കോര്‍പ്പറേഷന്റെ വാദം. ഓഫീസ് പ്രവര്‍ത്തിക്കാന്‍ മതിയായ സൗകര്യം ഇല്ലാത്തതിനാലാണ് എംഎല്‍എയോട് കെട്ടിടം ഒഴിയാന്‍ ആവശ്യപ്പെട്ടതെന്ന് കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ പ്രതികരിച്ചു. തന്‍റെ വാര്‍ഡിലുള്ള കെട്ടിടമായതിനാലാണ് പ്രശാന്തിനോട് ഈ ആവശ്യം ഉന്നയിച്ചതെന്നും അവര്‍ വ്യക്തമാക്കി.കഴിഞ്ഞ ദിവസമാണ് ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫീസ് ഒഴിയണമെന്ന ആവശ്യം ശ്രീലേഖ ഫോണിലൂടെ വി കെ പ്രശാന്തിനോട് ഉന്നയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൗണ്‍സില്‍ തീരുമാനപ്രകാരമാണ് നിലവില്‍ ഈ കെട്ടിടത്തില്‍ എംഎല്‍എ ഓഫീസ് വാടകയ്ക്ക് പ്രവര്‍ത്തിക്കുന്നത്. അടുത്ത മാര്‍ച്ച് വരെ കരാര്‍ കാലാവധി ബാക്കിയുള്ള സാഹചര്യത്തില്‍, ബിജെപിക്ക് ഭൂരിപക്ഷമുള്ള കൗണ്‍സില്‍ തീരുമാനം എടുക്കുകയാണെങ്കില്‍ മാത്രമേ ഓഫീസ് ഒഴിയേണ്ട സാഹചര്യം ഉണ്ടാകൂ.


