93-ാമത് ശിവഗിരി തീർത്ഥാടനം;കോത്തല 405 നമ്പർ ശാഖായോഗത്തിന്റെ പദയാത്രയ്ക്ക് പതാക ഉയർന്നു

കോട്ടയം: 93-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി കോത്തല 405 നമ്പർ ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 6-ാമത് കോത്തല സൂര്യനാരായണപുരം – ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് ഔദ്യോഗിക തുടക്കം കുറിച്ചു.ശാഖായോഗം പ്രസിഡൻ്റ് പി.കെ. പുരുഷോത്തമൻ, പദയാത്രാ ക്യാപ്റ്റൻ എം.സി. സജിമോൻ പതാക കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മേൽശാന്തി ഭദ്രദീപ പ്രകാശനം നിർവഹിച്ചു.യോഗം ബോർഡ് മെമ്പർ അഡ്വ. ശാന്താറാം റോയി തോളൂർ ആശംസകൾ അർപ്പിച്ചു. ദേവസ്വം പ്രസിഡൻ്റ് കെ. സുനീഷ്, പി.ആർ. പുരുഷൻ ശാന്തി, പ്രസാദ് കൂരോപ്പട എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ശാഖായോഗം സെക്രട്ടറി കെ.കെ. ഗോപി സ്വാഗതം പറഞ്ഞു. പദയാത്രാ ക്യാപ്റ്റൻ എം.സി. സജിമോൻ നന്ദി രേഖപ്പെടുത്തി.പദയാത്ര ഡിസംബർ 31-ന് ശിവഗിരിയിൽ എത്തിച്ചേരും.

Advertisements

Hot Topics

Related Articles