ആർദ്രരാവുകൾക്ക് പുണ്യം പകർന്ന് നാളെ ധനുമാസ തിരുവാതിര

കുറവിലങ്ങാട് : പഴമയുടെയും പാരമ്പര്യത്തോടും ഒപ്പം പുതുമയും ഒത്തുചേർന്ന് നാളെ രാത്രി വിവിധ ഹൈന്ദവസങ്കടനകളുടെയും ക്ഷേത്രങ്ങളുടെയും ആഭിമുഖ്യത്തിൽ ധനുമാസ തിരുവാതിര നടക്കും മകയിരം നോയമ്പ് എട്ടങ്ങാടി നിവേദ്യം ‘പാതിരാപൂചൂടൽ . എന്നി ചടങ്ങുകൾ ആണ് തിരുവാതിരയുടെ ഭാഗമായുള്ള പ്രധാന ചടങ്ങുകൾ നാൾ പ്രകാരം തിരുവാതിര നക്ഷത്രം ശനിയാഴ്ച ആണ് വരുന്നത് എങ്കിലും അന്നേ ദിവസം വൈകുനേരം 5.28  ന് തിരുവാതിര നക്ഷത്രം അവസാനിക്കുന്നതിനാൽ തിരുവാതിര കളിയുമായി ബന്ധപ്പെട്ട ചടങ്ങുകൾ നാളെ രാത്രിയാണ് നടക്കുക .         

Advertisements

ധനുമാസത്തിലെ തിരുവാതിര ഭഗവാൻ ശ്രീപരമശ്വരന്റെ ജന്മനക്ഷത്രമാണ്. തിരുവാതിര നാളിൽ പാർവതീ പരമേശ്വരന്മാരുടെ അനുഗ്രഹത്തിനായി ഭക്തർ വ്രതവും മറ്റ് ചടങ്ങുകളും അനുഷ്ഠിക്കുന്നു. വിവാഹിതകൾ ദീർഘമംഗല്യ ത്തിനും പെൺകുട്ടികൾ ഉത്തമപങ്കാളിയെ ലഭിക്കാനുള്ള പ്രാർഥനയോടുമാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. ധനുമാസത്തിലെ തിരുവാതിര നാൾ തുടങ്ങുന്നതു മുതൽ അവസാനിക്കുന്നത് വരെ അനുഷ്ഠിക്കുന്ന വ്രതം എന്ന പ്രത്യേകതയുമുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശിവഭഗവാന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ആദ്യമായി തിരുവാതിരവ്രതം അനുഷ്ഠിച്ചത് പാർവതീ  ദേവിയായിരുന്നു. കൂടാതെ ശ്രീപരമേശ്വരനും പാർവതീ ദേവിയും തമ്മിലുളള വിവാഹം നടന്നത് തിരുവാതിര നാളിലാണെന്നും ഐതീഹ്യമുണ്ട്. ശക്തി ശിവനോടൊപ്പം ചേരുന്ന ഈ തിരുവാതിര ദിനത്തിൽ വ്രതം അനുഷ്ഠിച്ചാൽ ഉത്തമ ദാമ്പത്യ ജീവിതം ലഭ്യമാകുമെന്നാണ് വിശ്വാസം.വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിര പൂത്തിരുവാതിര എന്നറിയപ്പെടുന്നു.

Hot Topics

Related Articles