മോശം അയൽക്കാരെ സഹിക്കാനാവില്ല;പാക്കിസ്ഥാൻ `ഭീകരതയെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്’- എസ്. ജയശങ്കർ

ന്യൂഡൽഹി:പാക്കിസ്ഥാനെ ‘മോശം അയൽക്കാരൻ’ എന്ന് വിശേഷിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഭീകരതയെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് എല്ലാ അവകാശങ്ങളും ഉണ്ടെന്നും, സുരക്ഷയും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ ഇന്ത്യ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.മദ്രാസിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (ഐഐടി മദ്രാസ്) വിദ്യാർഥികളുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു ജയശങ്കറിന്റെ പ്രതികരണം.കഴിഞ്ഞ വർഷം ‘ഓപ്പറേഷൻ സിന്ദൂർ’ വഴി ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഇന്ത്യക്ക് സാധിച്ചുവെന്നും, ജമ്മു-കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനിലെയും പാക്കിസ്ഥാൻ അധീന കശ്മീരിലെയും ഭീകരവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

Advertisements

നിങ്ങൾക്ക് മോശം അയൽക്കാരുണ്ടാകാം. നിർഭാഗ്യവശാൽ നമുക്കും ഉണ്ട്. ഒരു രാജ്യം മനഃപൂർവമായി, സ്ഥിരമായി, പശ്ചാത്താപമില്ലാതെ ഭീകരവാദം തുടരുമ്പോൾ, അതിനെതിരെ പ്രതിരോധിക്കാനുള്ള എല്ലാ അവകാശങ്ങളും നമുക്കുണ്ട്. ആ അവകാശം നമ്മൾ വിനിയോഗിക്കും,” ജയശങ്കർ പറഞ്ഞു.പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനുമായി നിലവിലുണ്ടായിരുന്ന 1960-ലെ സിന്ധു നദീജല ഉടമ്പടി നിർത്തിവച്ചതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. “വർഷങ്ങൾക്കുമുൻപ് ജലം പങ്കിടുന്ന ഒരു കരാറിൽ നമ്മൾ പങ്കാളികളായിരുന്നു.എന്നാൽ പതിറ്റാണ്ടുകളായി ഭീകരവാദം തുടരുന്നതിനാൽ നല്ല അയൽപക്ക ബന്ധം നിലനിന്നിരുന്നില്ല. അയൽപക്ക ബന്ധം ഇല്ലെങ്കിൽ അതിന്റെ ഗുണങ്ങളും ലഭിക്കില്ല,” ജയശങ്കർ പറഞ്ഞു.അതേസമയം, ഇന്ത്യ വിവിധ സ്വഭാവങ്ങളുള്ള നിരവധി അയൽരാജ്യങ്ങളാൽ സമ്പന്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot Topics

Related Articles