പാർട്ടിക്ക് പുറത്തുള്ള ഒരാളുടെ വിഷയം ചർച്ചയാക്കേണ്ട ആവശ്യമില്ല;പാർട്ടിയിൽ ഇല്ലാത്ത രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കുമോ എന്നത് അനാവശ്യ ചോദ്യം-കെ. മുരളീധരൻ

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.പാർട്ടിയിൽ ഇല്ലാത്ത ഒരാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നത് അനാവശ്യമായ ചർച്ചയാണെന്ന് മുരളീധരൻ വ്യക്തമാക്കി.രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ കോൺഗ്രസ് എംഎൽഎയല്ലെന്നും, പാർട്ടിയുടെ ഭാഗമല്ലാത്ത ഒരാളുടെ കാര്യം എന്തിനാണ് മാധ്യമങ്ങൾ വീണ്ടും വീണ്ടും ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. പാർട്ടിക്ക് പുറത്തുള്ള ഒരാളുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് സംസാരിക്കേണ്ട യാതൊരു ആവശ്യവും ഇല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Advertisements

ഇതിനിടെ വെള്ളാപ്പള്ളി നടേശനെതിരെയും കെ. മുരളീധരൻ പ്രതികരിച്ചു. പേര് നോക്കി ഒരു മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചത് വെള്ളാപ്പള്ളിയെ പോലുള്ള ഒരാൾ ചെയ്യരുതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഈ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങൾക്കായി പ്രവർത്തിക്കുകയും, എല്ലാവരെയും സമന്മാരായി കാണുകയും ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ കസേരയിലാണ് വെള്ളാപ്പള്ളി ഇരിക്കുന്നതെന്ന ബോധം അദ്ദേഹത്തിനുണ്ടാകണമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. വർഗീയ പരാമർശങ്ങൾ തെറ്റാണെന്നും അത്തരം പ്രസ്താവനകൾ നടത്താൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇത്രയും നല്ല ബന്ധമുണ്ടായിട്ടും വെള്ളാപ്പള്ളിയെ തിരുത്താൻ മുഖ്യമന്ത്രിക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്നും കെ. മുരളീധരൻ ചോദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളാപ്പള്ളി തന്നെക്കുറിച്ച് പറയുന്ന കാര്യങ്ങൾ സിപിഎം സ്വാഗതം ചെയ്യുകയും, മറ്റുള്ളവരുടെ കാര്യത്തിൽ മൗനം പാലിക്കുകയും ചെയ്യുന്ന നിലപാടും അദ്ദേഹം വിമർശിച്ചു.അങ്ങനെയുള്ള ഒരാളെ മതേതരവാദിയെന്ന് വിശേഷിപ്പിച്ചത് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു. വെള്ളാപ്പള്ളി തങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തെ വന്ദിക്കാനോ നിന്ദിക്കാനോ കോൺഗ്രസില്ലെന്നും, എന്നാൽ അദ്ദേഹത്തിന്റെ നിലപാടുകളോടും വർഗീയ പരാമർശങ്ങളോടും ഒരു ശതമാനം പോലും യോജിപ്പില്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

Hot Topics

Related Articles