അമിതവേഗത്തിലെത്തിയ ഊബർ കാർ സ്കൂട്ടറിന് പിന്നിൽ ഇടിച്ചു;കൊച്ചിയിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊച്ചി:ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് പിന്നിൽ അമിതവേഗത്തിലെത്തിയ ഊബർ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതര പരിക്ക്. കളമശ്ശേരി സ്വദേശി സാജു (64) ആണ് അപകടത്തിൽ മരിച്ചത്. സാജുവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ബന്ധു ആശിഷിനാണ് പരിക്കേറ്റത്. ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാത്രി 11.30ഓടെ ആലുവ പത്തടിപ്പാലത്തുവെച്ചാണ് അപകടം ഉണ്ടായത്. സാജുവും ആശിഷും സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് പിന്നിൽ നിന്നെത്തിയ ഊബർ കാർ ഇടിച്ച് കയറുകയായിരുന്നു. ഇടിയോടെ സ്കൂട്ടർ കാറിനടിയിൽ കുടുങ്ങി, വാഹനം കുറച്ചുദൂരം മുന്നോട്ടു നീങ്ങി റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലേക്കും ഇടിച്ചു.ഇതോടെ സ്കൂട്ടർ രണ്ട് കാറുകൾക്കിടയിൽ പെട്ട് പൂർണമായും തകർന്നു.

Advertisements

ഗുരുതരമായി പരിക്കേറ്റ സാജു സംഭവസ്ഥലത്തുതന്നെ മരിച്ചു. ആശിഷിന് കാലിനടക്കം ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.അപകടത്തിന് പിന്നാലെ ഊബർ കാർ ഓടിച്ച പട്ടാമ്പി സ്വദേശി നവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. അപകടത്തിൽ സ്കൂട്ടറും കാറുകളും തകർന്നിട്ടുണ്ട്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സാജുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കുടുംബത്തിന് വിട്ടുനൽകി.

Hot Topics

Related Articles