തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിച്ചാൽ യുഡിഎഫിന് കൂടുതൽ സീറ്റുകൾ ഉറപ്പിക്കാനാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പരിഹസിച്ചു. പിണറായി സർക്കാരിന്റെ ഭരണവൈഫല്യങ്ങൾ യുഡിഎഫിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം-ബിജെപി തമ്മിൽ വോട്ട് കച്ചവടം നടന്നുവെന്നും അതിനിടയിലും മികച്ച രീതിയിൽ വോട്ട് സമാഹരിക്കാൻ യുഡിഎഫിന് കഴിഞ്ഞതായും മുരളീധരൻ ആരോപിച്ചു.നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപേ യുഡിഎഫിൽ തർക്കമുണ്ടെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമർശത്തിന് മറുപടിയായി, ഗോവിന്ദൻ ഇടയ്ക്ക് ചില തമാശകൾ പറയാറുണ്ടെന്ന് മുരളീധരൻ പ്രതികരിച്ചു. യുഡിഎഫിൽ യാതൊരു തർക്കവുമില്ലെന്നും ഘടകകക്ഷികളുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളാപ്പള്ളിയുടെ ‘തീവ്രവാദി’ പരാമർശം ഒരിക്കലും പറയാൻ പാടില്ലാത്തതാണെന്ന് മുരളീധരൻ വിമർശിച്ചു.മാധ്യമപ്രവർത്തകന്റെ പേര് നോക്കിയാവാം അത്തരമൊരു പരാമർശം നടത്തിയതെന്നും, ഇത്ര നല്ല ബന്ധം ഉണ്ടായിട്ടും മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് അത് തിരുത്തിപ്പിക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. വർഗീയ പരാമർശം തിരുത്തേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ടെന്നും മുരളീധരൻ പറഞ്ഞു.സോണിയ ഗാന്ധിക്കെതിരായ ആരോപണം ഉന്നയിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ തലയിൽ ‘നെല്ലിക്കാത്തളം വയ്ക്കണം’ എന്നും മുരളീധരൻ പരിഹസിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വർണക്കടത്ത് കേസിലെ സിബിഐ അന്വേഷണം സ്വാഗതം ചെയ്യുന്നതായും യുഡിഎഫ് ശക്തമായ സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണം ഇപ്പോൾ പാസഞ്ചർ ട്രെയിൻ പോലെയായതായി വിമർശിച്ച മുരളീധരൻ, മുമ്പ് വന്ദേഭാരത് ട്രെയിൻ പോലെയുള്ള വേഗമുണ്ടായിരുന്നുവെന്നും പറഞ്ഞു. ഇതേ രീതിയിൽ അന്വേഷണം മുന്നോട്ടുപോയാൽ പോറ്റിക്ക് ഉൾപ്പെടെ ജാമ്യം കിട്ടുമെന്നും അദ്ദേഹം ആരോപിച്ചു. എസ്ഐടി അന്വേഷണത്തിൽ അതൃപ്തിയുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.ലീഗിന്റെ അധിക സീറ്റ് ആവശ്യത്തെക്കുറിച്ച് പ്രതികരിച്ച മുരളീധരൻ, ലീഗ് എപ്പോഴും ന്യായമായ ആവശ്യങ്ങളേ ഉന്നയിക്കാറുള്ളുവെന്നും കോൺഗ്രസും ലീഗും തമ്മിൽ സീറ്റ് തർക്കം ഉണ്ടാകില്ലെന്നും പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകില്ലെന്നും, പാർട്ടിക്ക് പുറത്തുള്ള ഒരാളുടെ വിഷയത്തിൽ ചർച്ച അനാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.


