ചങ്ങനാശേരി പള്ളാത്ര ബൈപ്പാസിൽ സ്കൂട്ടറിൽ അജ്ഞാത വാഹനം ഇടിച്ച് യുവാവ് മരിച്ചു; മരിച്ചത് വാഴപ്പള്ളിച്ചിറ സ്വദേശിയായ യുവാവ്

കോട്ടയം: ചങ്ങനാശേരി പള്ളാത്ര ബൈപ്പാസിൽ അജ്ഞാത വാഹനം ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. വാഴപ്പള്ളിച്ചിറ സ്വദേശിയായ നിഷാദ് (38) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. മതുമൂലയിൽ നിന്നും പള്ളാത്തറയിലേയ്ക്കു വരികയായിരുന്നു സ്കൂട്ടർ യാത്രക്കാരനായ യുവാവ്. ഈ സമയത്താണ് ഇതുവഴി എത്തിയ ഒരു വാഹനം ഇദ്ദേഹത്തിന്റെ സ്കൂട്ടറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇദ്ദേഹത്തെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. അപകടത്തിന് കാരണമായ വാഹനം കണ്ടെത്താൻ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിൽ ചങ്ങനാശേരി പൊലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles