കുറവിലങ്ങാട് : മലയാളിയുടെ ഇഷ്ട വിഭവമായ കപ്പയുടെ വില ഇടിവിൽ കർഷകർ വലിയ പ്രതിസന്ധിയിൽ. ഈ പ്രതിസന്ധിയിൽ നിന്നും കരകേറാൻ സർക്കാർ ഏജൻസികളുടെ ഭാഗത്തു നിന്ന് കാര്യമായ ഇടപെടൽ ഉണ്ടാകില്ലെന്നും കർഷകർ പറയുന്നു. ഒരു കിലോ കപ്പക്ക് 10 രൂപയാണ് ലഭിക്കുന്നത്. വണ്ണം കൂടിയ കപ്പ കിഴങ്ങും വണ്ണം കുറഞ്ഞ കപ്പ കിഴങ്ങിനും കച്ചവടക്കാർ വാങ്ങാൻ മടിക്കുകും വില ഇടിക്കുന്നതും പതിവാണ്. അവർക്ക് മിഡിയം കപ്പ കിഴങ്ങിനോടാണ് പ്രീയം.


നല്ല ഇനം വിത്ത് നട്ട് കപ്പയെ നല്ല രീതിയിൽ പരിപാലിച്ചാൽ വിളവ് മെച്ചപ്പെടുത്താം എന്നാൽ കിഴങ്ങുകൾക്ക് തടി കൂടും ഈ കപ്പ വിപണിയിൽ എത്തുമ്പോൾ കച്ചവടക്കാർ അവഗണിക്കുന്നത് പതിവാണ്. ഇത് കർഷകരെ പ്രതിസന്ധിയിലാക്കുന്ന ഒരു സമ്പ്രദായമാണ്.
ഇപ്പോൾ സമ്പന്നമാരുടെ തീൻമേശയിലെ ഒരു പ്രധാന വിഭവമായി കപ്പമാറിയിട്ടുണ്ടെങ്കിലും ഇതിൻ്റെ പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹോട്ടലിൻ്റെ നിലവാരം അനുസരിച്ച് 250 ഗ്രാം തൂക്കം വരുന്ന കപ്പ വിഭത്തിന് പ്ലെയിറ്റിന് 50 രുപ മുതൽ 100 രൂപ വരെ വില ഇടാക്കുന്നുണ്ട്. 5 അടി നീളം വരുന്ന വിത്ത് കപ്പ കോലിന് 20 രൂപയാണ് വില. നാല് പ്രാവശ്യം ഒരു ടേമിൽ കപ്പക്ക് വളം ഇടണം , കേടുവന്നാൽ മരുന്നടിക്കണം. ഒരു മുട് കപ്പ പറിക്കാറാകുമ്പോൾ 10 രൂപ എങ്കിലും ചെലവ് വരുന്നുണ്ടെന്ന് കർഷകർ പറയുന്നു. രാസവളത്തിന് അടിക്കടി ഉണ്ടാകുന്ന വിലവർധനവും, ഓരോ വർഷവും തൊഴിലാളികളൾ കൂലി വർദ്ധിപ്പിക്കുന്നതും കപ്പകൃഷിയിൽ നിന്നും പിൻതിരിയാൻ കർഷകരെ നിർബന്ധിതരാക്കുന്നു.
മെയ് മാസവും നവംബർ മാസവുമാണ് കൃഷിക്കായി തെരഞ്ഞെടുക്കുന്ന മാസങ്ങൾ. ഇതിൽ നവം മ്പറിലാണ് കൃഷി ഇറക്കുന്നതെങ്കിൽ ഇടക്ക് നന കൊടുക്കേണ്ടി വരും.
കപ്പക്ക് വില ഇടിഞ്ഞതോടെ പല കർഷകരും കപ്പ പറിക്കാതെ 3 അടി ഉയരത്തിൽ വച്ച് കോല് മുറിച്ചു മാറ്റി നിറുത്തിയിരിക്കുകയാണ്. ശബരിമല തീർത്ഥാടന കാലഘട്ടത്തിൽ കപ്പക്ക് വില വർദ്ധിക്കുമെന്ന് കർഷകർക്ക് വലിയ പ്രതീക്ഷയിലായിരുന്നു.


