കുറവിലങ്ങാട് : എം വി ഐ പി കുറുപ്പന്തറ സബ് ഡിവിഷൻ്റെ കീഴിലുള്ള കനാലുകൾ കാടുകയറി പാമ്പുകളുടെയും കുറുക്കൻ അടക്കമുള്ള മറ്റ് ജീവികളുടെയും ആവാസ കേന്ദ്രങ്ങൾ ആയി മാറുന്നു. കിടങ്ങൂർ മൈനർ ഡിസ്ട്രിബ്യൂട്ടറി ഭാഗമായുള്ള കാണക്കാരി കടപ്ലാമറ്റം ഭാഗത്ത് കനാലുകൾ മുഴുവനായി കാടുകയറി വൻ മരങ്ങൾ അടക്കം വളർന്ന് കനാൽ ഭിത്തികൾ പൊട്ടിതകർന്ന നിലയിലുമാണ് ജനങ്ങളുടെ കുടിവെള്ള ക്ഷാമവും കൃഷി ആവിശ്യങ്ങൾക്കുമായി നിർമ്മിച്ച കനാലുകളിൽ വെള്ളം എത്തിയിട്ട് മാസങ്ങൾ കഴിഞ്ഞു കനാൽ വെള്ളം പ്രതീക്ഷിച്ച് കൃഷി ചെയ്ത കർഷകരുടെ വാഴ കപ്പ തുടങ്ങിയ നിരവധി പച്ചക്കറി കൃഷി ഉണങ്ങിയ നിലയിൽ ആണ്.
നെൽപ്പാടങ്ങളിലും മറ്റ് കൃഷിയിടങ്ങളിലും വെള്ളമില്ലാതായതോടെ കർഷകർ ആശങ്കയിലാണ്. വിളകൾ ഉണങ്ങിത്തുടങ്ങിയതായും കർഷകർ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കനാൽ തുറക്കാൻ ഇനിയും വൈകിയാൽ കൃഷിനാശം സംഭവിക്കുമെന്നതാണ് അവസ്ഥയാണ് കുടിവെള്ളസ്രോതസുകളും വറ്റിത്തുടങ്ങി. കനാലുകൾ തുറക്കുന്നതിന് മുന്നോടിയായി നടത്തേണ്ട ശുചീകരണം പോലും നടത്തിയിട്ടില്ല. ഫണ്ട് ലഭ്യമായിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. കനാൽ തുറക്കാൻ വൈകുകയും ജലക്ഷാമം അനുഭവപ്പെടുകയും ചെയ്തതോടെ ജനങ്ങൾ പ്രതിഷേധത്തിലാണ്. എത്രയും വേഗം കനാലുകൾ തുറക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


