കുറവിലങ്ങാട് : ദേവമാതാ കോളേജ് വിമൻസ്ഫോറവും പിടിഎയും സംയുക്തമായി ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികളുടെ അമ്മമാർക്കുവേണ്ടി ജനുവരി 31 ശനിയാഴ്ച ‘സുകൃതം 2026’ എന്ന ഏകദിന സംഗമം സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി മാത്യു അദ്ധ്യക്ഷംവഹിച്ച സമ്മേളനത്തിൽ കോളേജ് ബർസാർ റവ. ഫാ. ജോസഫ് മണിയഞ്ചിറ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.. വിമൻസ് ഫോറം കോർഡിനേറ്റർ ഡോ. അരുണിമ സെബാസ്റ്റ്യൻ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഡോ. റെന്നി എ ജോർജ്, പിടിഎ സെക്രട്ടറി ഡോ. പ്രിയ ജോസഫ് എന്നിവർ സംസാരിച്ചു.
കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുക,കുട്ടികളുടെ ശാരീരിക ,മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടുകൂടി നടത്തിയ ‘സുകൃതം 2026’-ൽആലിയ ബിൻസി മാത്യു, ഡോക്ടർ കലീറ്റാ ജോർജ്, രൂപവതി എന്നിവർ ക്ലാസുകൾ നയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമ്മമാരുടെ സജീവ പങ്കാളിത്തവും കാലികവിഷയങ്ങളിലൂന്നിയ സംവാദവും സംഗമത്തെ ഏറെ പ്രയോജനപ്രദവും പ്രചോദനാത്മകവുമാക്കിത്തീർത്തു.


