കൊച്ചി : കേന്ദ്ര ബജറ്റിൽ സ്വർണ വ്യാപാര മേഖലയെ പരാമർശിച്ചതേയില്ല.
ഇറക്കുമതി ചുങ്കവും, ജി എസ് ടി നിരക്കുകളും കുറയ്ക്കണമെന്ന ആവശ്യത്തെ പരിഗണിച്ചില്ല.
ഒരു പവൻ സ്വർണത്തിന് 20,000 രൂപ വിലയുള്ളപ്പോഴാണ് 3%ജിഎസ്ടി ചുമത്തിയത്.
Advertisements
600 രൂപയായിരുന്നു അന്ന് നികുതി അടയ്ക്കേണ്ടിയിരുന്നത്. ഇന്നിപ്പോൾ ഒരു പവൻ സ്വർണത്തിന് 3500 രൂപയിൽ കൂടുതൽ നികുതിയായി നൽകണം.
ജനങ്ങളുടെ കൈവശമുള്ള സ്വർണ്ണം പുനരുപയോഗത്തിന് സാധ്യമാക്കണമെന്ന് ആവശ്യവും പരിഗണിച്ചില്ല. ക്യാഷ് പർച്ചേസ്
പരിധിയുയർത്തിയില്ല.
ഇഎംഐ സംവിധാനവും ഏർപ്പെടുത്തിയില്ല.
സ്വർണ്ണ വ്യാപാര മേഖലയ്ക്ക് പൊതുവേ നിരാശ മാത്രം.


