കേന്ദ്രത്തിന്റേത് പ്രതികാര ബുദ്ധി; കേരള സമൂഹത്തെ നിരാശപ്പെടുത്തി; കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ പ്രമേയം പാസാക്കി നിയമസഭ. കേന്ദ്രത്തിന്റേത് പ്രതികാര ബുദ്ധിയെന്നും, വർഷങ്ങളായി സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളോട് അവഗണനയെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സമൂഹത്തെ നിരാശപ്പെടുത്തുന്ന ബജറ്റെന്നും മുഖ്യമന്ത്രി വിമർശിച്ചു.

Advertisements

സംസ്ഥാനങ്ങളുടെ നില ഭദ്രമാകുമ്പോൾ ആണ് രാജ്യത്തിന് തല ഉയർത്തി നിൽക്കാൻ ആവുക. ന്യായ യുക്തമായ ആവശ്യങ്ങൾക്ക് പോലും പരിഗണന കിട്ടിയില്ല. ഫെഡറൽ തത്വങ്ങളുടെ ലംഘനമാണിതെന്നും വർഷങ്ങളായി കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളോട് അവഗണന കാട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജ്യത്തിന്റെ അന്തസ് ലോക സമൂഹത്തിന് മുന്നിൽ ഇടിച്ച് താഴ്ത്തുന്നതാണ് കേന്ദ്രത്തിൻ്റെ നടപടി. ജനാധിപത്യ മൂല്യങ്ങളോടു പോലും സംശയം തോന്നുന്ന അവസ്ഥയാണിത്. ലോകത്തിനു മുമ്പിൽ കേരളം അഭിമാനകരമായ നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും വികസനം വേണം. പ്രദേശിക ഭേദങ്ങൾക്ക് അതീതമായ പരിഗണന നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Hot Topics

Related Articles