മുംബൈ: മുംബൈയിലെ ഗോരേഗാവിലുള്ള ഒരു കെട്ടിടത്തിലെ ലിഫ്റ്റിനുള്ളില്‍ ബലൂണുകള്‍ പൊട്ടിത്തെറിച്ച് തീപിടുത്തം.ലിഫ്റ്റിലുണ്ടായിരുന്ന ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും തലനാരിഴയ്ക്കാണ് വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.കെട്ടിടത്തിലെ സിസിടിവിയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. വെളുത്ത ഷർട്ട് ധരിച്ച ഒരു സ്ത്രീ ട്രോളി ബാഗുമായി ആദ്യം ലിഫ്റ്റില്‍ കയറി ബട്ടണ്‍ അമർത്തുന്നു. തൊട്ടുപിന്നാലെ വലിയ പ്ലാസ്റ്റിക് കവറില്‍ നിറയെ ബലൂണുകളുമായി ഒരാള്‍ ലിഫ്റ്റിലേക്ക് പ്രവേശിച്ചു.
ബലൂണ്‍ വില്പ്പനക്കാരന് പിന്നാലെ മറ്റൊരു യുവാവ് കൂടി ലിഫ്റ്റിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് നിമിഷങ്ങള്‍ക്കുള്ളില്‍ ബലൂണുകള്‍ അഗ്നിഗോളമായി മാറിയത്. സ്ഫോടനത്തോടെ ഉയർന്ന തീജ്വാലകള്‍ ലിഫ്റ്റിനുള്ളില്‍ പൂർണ്ണമായും പടർന്നു. സിസിടിവി ദൃശ്യങ്ങള്‍ പോലും മറയ്ക്കുന്ന രീതിയില്‍ തീ ആളിപ്പടരുന്നതും യാത്രക്കാർ പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തില്‍ ബലൂണ്‍ വില്‍പ്പനക്കാരനും ഒപ്പമുണ്ടായിരുന്ന സ്ത്രീക്കും പൊള്ളലേറ്റതായി പോലീസ് അറിയിച്ചു. ബലൂണുകളില്‍ ഏത് തരം വാതകമാണ് നിറച്ചിരുന്നതെന്ന് വ്യക്തമല്ല. സാധാരണയായി ഉപയോഗിക്കുന്ന ഹീലിയം വാതകം കത്തുന്നതല്ല. എന്നാല്‍ വിലക്കുറവില്‍ ലഭിക്കുന്ന ഹൈഡ്രജൻ വാതകം അതിവേഗം തീപിടിക്കുന്നതാണ്. ഇതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അശ്രദ്ധയ്ക്ക് ബലൂണ്‍ വില്‍പ്പനക്കാരനെതിരെ പോലീസ് കേസെടുത്തു.


