പാമ്പാടി : പാമ്പാടി പഞ്ചായത്തിൽ അട്ടിപ്പടി പ്രദേശത്ത് റബ്ബർ കർഷകരുടെ ചിരട്ടപ്പാലു൦ ഒട്ടുപാലു൦ മോഷണം പോകുന്നത് വ്യാപകമാകുന്നു. അടുത്തടുത്തുള്ള നാലോളം വീടുകളിൽ നിന്നും വിവിധ ദിവസങ്ങളിലായി മോഷണം നടന്നിരിക്കുന്നത്. വിപണിയിൽ ഷീറ്റിനു൦ ഒട്ടുപാലിനു൦ വില വർദ്ധിക്കാൻ തുടങ്ങിയതാണ് മോഷണം കുടാൻ കാരണം. റബ്ബർ കർഷകർ ആരു൦ തന്നെ ഷീറ്റ് ഉൽപ്പാദിപ്പിക്കുന്നീല്ല. ലാറ്റക്സോ ചിരട്ടപ്പാലോ ആക്കുകയാണ്. ചിരട്ടപാലിനു൦ ഒട്ടുപാലിനു൦ ദുർഗദ്ധ൦ ഉള്ളതിനാൽ വെയിലത്ത് ഇട്ട് ഉണക്കിയതിന് ശേഷമാണ് മുറിക്കുള്ളിൽ വയ്ക്കുന്നത്. ഇത്തരത്തിൽ ഉണക്കാനായി മിറ്റത്തിടുന്ന ഒട്ടുപാലുകളാണ് മോഷണം പോകുന്നത് ഈ പ്രദേശങ്ങളിൽ പോലീസ് പരിശോധന കർശനമാക്കണ൦ എന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആവശൃപ്പെട്ടു. റബ്ബർപാൽ നിറച്ചവീപ്പകൾ റബ്ബർ തോട്ടങ്ങളിൽ കിടക്കുന്നത് സുരക്ഷിതമാണോ എന്ന ആശങ്കയു൦ കർഷകർക്ക് ഉണ്ടാക്കിയിരിക്കുകയാണ്.
പാമ്പാടിയിൽ റബർ കർഷകരുടെ ചിരട്ടപ്പാലും ഒട്ടുപാലും മോഷണം പോകുന്നത് പതിവ്: പരാതിയുമായി കർഷകർ രംഗത്ത്


