എസ് എൻ പുരം :കോത്തല ജി വി എച്ച് എസ് എസ്സിൽ, വന്ദനം പദ്ധതിയുടെ ഭാഗമായി എക്സൈസ് ഡിപ്പാർട്ടുമെൻ്റുമായി സഹകരിച്ചു “അണിചേരാം ലഹരിക്കെതിരെ” സൗഹൃദ ഫുട്ബോൾ മത്സരം ഉമ്മൻ ചാണ്ടി സ്പോർട്സ് അരേന ഗോൾ ടർഫ്, കൂരോപ്പടയിൽ സംഘടിപ്പിച്ചു.
പാമ്പാടി എക്സൈസ് റേഞ്ച് ഓഫീസർ ടോംസി പി ജെ കിക്ക് ഓഫ് ചെയ്തു മത്സരം ആരംഭിച്ചു. സ്പോർട്സ് കുട്ടികൾക്ക് ഒരു ലഹരിയായി മാറട്ടെ എന്നും, ഇതിലൂടെ ആരോഗ്യമുള്ള തലമുറ ഉണ്ടാവട്ടെ എന്നും ഓഫീസർ ആശംസിച്ചു.
റെഡ് ജുവൽ ഫുട്ബോൾ അക്കാദമി സീനിയർ കോച്ച് ജിജോ ജോൺ, ഗോഡ്വിൻ, രോഹിത് എന്നിവർ റഫറിയിങ്ങും പരിശീലന സെഷനും ചെയ്തു. ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി, അധ്യാപകരായ എൽജോ റ്റി ആൻഡ്രൂസ്, അജിത പി ജി, റിയ മേരി അഗസ്റ്റിൻ എന്നിവർ സന്നിഹിതരായിരുന്നു.
Advertisements





