കോട്ടയം : കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള ഫുട്ബോൾ ടൂർണമെൻ്റ് ഫെബ്രുവരി എട്ട് ഞായറാഴ്ച നടക്കും. രാവിലെ ഏഴരയ്ക്ക് കോട്ടയം ബസേലിയസ് കോളേജ് മൈതാനത്ത് കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി അനീഷ് വി കോര ഉദ്ഘാടനം ചെയ്യും. കോട്ടയം, എറണാകുളം പത്തനംതിട്ട ജില്ലകളിൽ നിന്ന് എട്ട് ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. ഫെബ്രുവരി ഒൻപത് തിങ്കളാഴ്ച കോട്ടയം ഈരയിൽക്കടവ് ആൻസ് കൺവൻഷൻ സെൻ്ററിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് ടൂർണമെൻ്റ് നടക്കുന്നത്.ലഹരിമുക്ത കേരളംഫുട്ബോളാണ് ലഹരി എന്ന സന്ദേശവുമായാണ് ടൂർണമെൻ്റ് നടത്തുന്നത്.
Advertisements


