തിരുവല്ല : തപാൽ ആർ എം എസ് ഓഫീസുകൾ അടച്ചുപൂട്ടുന്നതിനെതിരെ
എൻ എഫ് പി ഇ – എഫ് എൻ പി ഒ
പി ജെ സി എ യുടെ നേതൃത്വത്തിൽ തിരുവല്ല ഹെഡ് പോസ്റ്റോഫീസിനു മുൻപിൽ രാപ്പകൽ നിരാഹാര സത്യാഗ്രഹം സംഘടിപ്പിച്ചു. അജയ് എസ് നായർ അധ്യക്ഷത വഹിച്ചു.
യോഗം സിഐറ്റിയു ജില്ലാ ട്രഷറർ അഡ്വ. ആർ സനൽകുമാർ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തി.
എംഡി ജയകുമാർ, ആർ ജി ശശികുമാർ, ബിമൽ ബാബു, രജിത സോമൻ, പ്രമോദ് പി ബി, അശ്വിൻ സുരേഷ് എന്നിവർ യോഗത്തെ സംസാരിച്ചു.
Advertisements


