കോട്ടയം: എ.ബി.വി.പി സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മാമ്മൻ മാപ്പിള ഹാളിനു മുന്നിൽ നിന്നും ആരംഭിച്ച വിദ്യാർത്ഥി റാലിയിൽ നൂറുകണക്കിന് സമ്മേളന പ്രതിനിധികൾ പങ്കാളികളായി. ദേശീയ സഹ സംഘടനാ സെക്രട്ടറി എസ്. ബാലകൃഷ്ണ,ദേശീയ ഉപാധ്യക്ഷൻ ഡോ. എം. നാഗലിംഗം, സംസ്ഥാന അധ്യക്ഷൻ ഡോ. വൈശാഖ് സദാശിവൻ, സംസ്ഥാന സെക്രട്ടറി യദു കൃഷ്ണൻ, സംസ്ഥാന സംഘടനാ സെക്രട്ടറി എൻ.സി.ടി ശ്രീഹരി, ക്ഷേത്രീയ സംഘടനാ സെക്രട്ടറി ആർ. കുമരേഷ് , ദേശീയ സെക്രട്ടറി ശ്രാവൺ.ബി. രാജ്, സെൻട്രൽ വർക്കിംഗ് കമ്മറ്റി അംഗം ആർ. ഇന്ദുചൂഡൻ,സംസ്ഥാന ഉപാധ്യക്ഷൻമാരായ അരുൺ മോഹൻ, ഡോ. ആദർശ് രവി, സംസ്ഥാന ജോ. സെക്രട്ടറി അമൽ മനോജ് എന്നിവർ റാലിയ്ക്ക് നേതൃത്വം നൽകി.
കോട്ടയം നഗരം ചുറ്റി തിരുനക്കര ബസ് സ്റ്റാൻ്റ് പരിസരത്ത് അവസാനിച്ച റാലിയ്ക്കു ശേഷം തിരുനക്കരയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി യദു കൃഷ്ണൻ, ദേശീയ വർക്കിംഗ് കമ്മറ്റി അംഗം ആർ.ഇന്ദുചൂഡൻ, ദേശീയ നിർവാഹക സമിതി അംഗം കല്യാണി ചന്ദ്രൻ, സംസ്ഥാന ജോ. സെക്രട്ടറി ആർ. അശ്വതി, തൃശൂർ ജില്ലാ സെക്രട്ടറി യദു കൃഷ്ണൻ, കണ്ണൂർ ജില്ലാ സെക്രട്ടറി ജി. കിരൺ ദേവ് എന്നിവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൊഴിലില്ലായ്മയും ഉന്നത വിദ്യാഭ്യാസ രംഗത്തിൻ്റെ തകർച്ചയും യുവാക്കളിലും വിദ്യാർത്ഥികളിലും വലിയ പ്രതിസന്ധികൾ ഉണ്ടാക്കുന്ന സമയത്തും സ്വർണ്ണക്കൊള്ളയും രക്തസാക്ഷി ഫണ്ട് തട്ടിപ്പുമടക്കം പൊതുസമൂഹത്തിൽ എൽഡിഎഫും സർക്കാരും വിവസ്ത്രരായി നിൽക്കുന്ന രാഷ്ട്രീയ സാഹചര്യം ആണ് കേരളത്തിലുള്ളത് എന്ന് സംസ്ഥാന സെക്രട്ടറി യദു കൃഷ്ണൻ ആരോപിച്ചു. പി.എം ശ്രീയുടെ നടത്തിപ്പ് നീട്ടിക്കൊണ്ടുപോകുവാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ വലിയ പ്രക്ഷോഭങ്ങൾക്ക് എബിവിപി നേതൃത്വം നൽകുമെന്നും യദു കൃഷ്ണൻ കൂട്ടിച്ചേർത്തു.


