വാംഖഡേ: ട്വന്റി 20 ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ അമേരിക്കയെ അടിയറവ് പറയിച്ച് ടീം ഇന്ത്യ. ഇന്ത്യ ഉയർത്തിയ 161 ്‌ന് എതിരെ എട്ട് വിക്കറ്റ് നഷ്ടമാക്കി 132 റൺ മാത്രമാണ് അമേരിക്കയ്ക്ക് നേടാനായത്. 29 റണ്ണിനാണ് ഇന്ത്യൻ വിജയം. ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു ഇന്ന് നടന്നത്.
ടോസ് നേടിയ അമേരിക്ക ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ബൗളിംങിൽ ഇന്ത്യയെ ഞെട്ടിച്ചായിരുന്നു അമേരിക്കയുടെ ബൗളിംങ് തുടക്കം. ആദ്യ ഓവറിൽ ഇഷാനെ വിറപ്പിച്ച ശേഷം രണ്ടാം ഓവറിൽ അഭിഷേകിനെ (0) ഗോൾഡൻ ഡക്കാക്കി അമേരിക്കൻ ബൗളർമാർ. പിന്നാലെ അഞ്ചാം ഓവറിൽ ഇന്ത്യൻ സ്‌കോർ 42 ൽ നിൽക്കെ ഇഷാൻ കിഷനെയും (20) , 46 ൽ തിലക് വർമ്മയെയും (25), ശിവം ദുബൈയെയും (0) അമേരിക്കൻ ബൗളർമാർ വീഴ്ത്തി. ഇതോടെ ഇന്ത്യ 46 ന് നാല് എന്ന നിലയിൽ തകർന്നു. റിങ്കു സിംങ് (6) 72 ലും പാണ്ഡ്യ(5) 77 ലും വീണതോടെ ഇന്ത്യ കൂട്ടത്തകർച്ചയെ മുന്നിൽ കണ്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സമയത്ത് രക്ഷകനായി ക്യാപ്റ്റൻ സൂര്യ രംഗത്ത് എത്തി. 49 പന്തിൽ നാലു സിക്‌സും പത്ത് ഫോറും അടിച്ച് സൂര്യ 84 റൺ അടിച്ചു കൂട്ടിയാണ് ഇന്ത്യയെ നാണക്കേടിൽ നിന്നും രക്ഷിച്ചത്. 118 ൽ അക്‌സർ പട്ടേലും(14) , 140 ൽ അർഷദീപ് സിംങും (4), അവസാന ഓവറിലെ അവസാന പന്തിൽ വരുൺ ചക്ര വർത്തിയും (0) പുറത്തായെങ്കിലും സൂര്യ മാത്രം ഒരറ്റത്ത് പിടിച്ചു നിന്നു. സാച്ച് വൽക്ക് നാലും , ഹർമീത് സിംങ് രണ്ടും, അലി ഖാനും മുഹമ്മദ് മുഹ്‌സീനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംങിൽ 13 റൺ എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് പിഴുത് ഇന്ത്യ യുഎസ്എയെ പ്രതിരോധത്തിലാക്കി. ഇടയ്ക്ക് ആക്രമിച്ചു കളിക്കാൻ ശ്രമിച്ചെങ്കിലും ആദ്യം ഇന്ത്യ നൽകിയ ആഘാതത്തിൽ നിന്നും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴുകയും ചെയ്തതോടെ അമേരിക്കയ്ക്ക് അടി തെറ്റി. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടമാക്കി 132 ൽ യുഎസ്എ ബാറ്റിംങ് അവസാനിപ്പിച്ചു. സിറാജ് മൂന്നും, അർഷദീപും അക്‌സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. വരുൺ ചക്രവർത്തിക്കാണ് ഒരു വിക്കറ്റ്.


