കൊച്ചി : ശബരിമല സ്വർണക്കൊള്ളക്കേസ് സിപിഐഎമ്മിനെതിരെ ഉപയോഗിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതികൾക്ക് ജാമ്യം കിട്ടി എന്ന് കരുതി ഈ കേസ് മാഞ്ഞ് പോകില്ലെന്നും. എസ്ഐടി അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. കോൺഗ്രസ് നേതാക്കളുടെ സ്വാധീനം ഉപയോഗിച്ചാണ് സോണിയാ ഗാന്ധിയെ പോറ്റി കണ്ടതെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു.
അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിൻ്റെ പശ്ചാത്തലം എല്ലാവർക്കും അറിയാം. അടൂർ പ്രകാശിനെ ചോദ്യം ചെയ്യൽ രാഷ്ട്രീയ പ്രേരതമാണന്ന് പോലും പറയാൻ അടൂർ പ്രകാശ് തയ്യാറായില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ആൻ്റോ ആൻ്റണി എങ്ങനെയാണ് രണ്ട് കോടി വാങ്ങിയത്. അത് ആൻ്റോ ആൻ്റണി വ്യക്തമാക്കണം. ഒരു എംപിക്ക് എന്തിനാണ് രണ്ട് കോടി രൂപ. അക്കൗണ്ട് വഴി അല്ല പണം വാങ്ങിയത് എങ്കിൽ അത് കള്ളപ്പണം ആണ്. ഈ പണം എങ്ങനെ ഉപയോഗിച്ചു എന്തിന് വേണ്ടി ഉപയോഗിച്ചു രേഖാ മൂലം മറുപടി പറയണമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജമാത്ത ഇസ്ലാമി കൂട്ടുകെട്ട് ശരിയാണെന്ന് സതീശൻ പറയുന്നു, ഇതിൽ ലീഗിൻ്റെ നിലപാട് എന്താണ് അത് ലീഗ് വ്യക്തമാക്കണമെന്ന് എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. കോ ലി ബീ ജമാത്ത ഇസ്ലാമി സഖ്യത്തിൻ്റെ കോഡിനേറ്റർ ആണ് വിഡി സതീശൻ. വർഗീയ ശക്തികളെ പരാജയപ്പെടുത്താൻ വിശ്വാസികൾ മുന്നോട്ട് വരണമെന്ന് എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.


