കോന്നി: പശുവിനെ തീറ്റാൻ പോയ ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിയെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനാപുരം സ്വദേശികളായ ശിഹാബുദ്ദീന്റെയും ഷീനയുടെയും മകള്‍ അജ്മിന (17) ആണ് മരിച്ചത്.ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ പൂവൻപാറ പള്ളിക്ക് സമീപത്തെ വയലിലാണ് മൃതദേഹം കണ്ടെത്തിയത്.
കോന്നി എലിയിറക്കല്‍ അമൃത വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് അജ്മിന. ശനിയാഴ്ച രാവിലെയാണ് പെണ്‍കുട്ടി പശുവിനെ തീറ്റാനായി വീട്ടില്‍നിന്നും ഇറങ്ങിയത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് അജ്മിന താമസിച്ചിരുന്നത്. ഇവർ രാവിലെ ആശുപത്രിയില്‍ പോയ സമയത്താണ് കുട്ടി വയലിലേക്ക് പോയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉച്ചയ്ക്ക് മുത്തശ്ശനും മുത്തശ്ശിയും തിരികെ വന്നപ്പോള്‍ അജ്മിനയെ വീട്ടില്‍ കണ്ടില്ല. തുടർന്ന് നാട്ടുകാരെയും വാർഡ് മെമ്പറെയും വിവരം അറിയിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലൊടുവിലാണ് വയലില്‍ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


