ഷൊർണൂർ: കുളപ്പുള്ളി മെഗാ ലോഡ്ജ് കേന്ദ്രമാക്കി അന്യ സംസ്ഥാന സ്ത്രീകളെ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്‌ഡില്‍ ലോഡ്ജ് ഉടമയടക്കം പിടിയില്‍, ലോഡ്ജ് ഉടമ വല്ലപ്പുഴ കുറുവട്ടൂർ നെടിയോടത്ത് വീട്ടില്‍ ബഷീർ (57) ഉള്‍പ്പെടെ 13 പേരെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്.പശ്ചിമ ബംഗാള്‍ , അസാം , ബംഗളുരു സ്വദേശിനികളാണ് യുവതികള്‍. ഷൊർണൂർ സി.ഐ വി. രവികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
ബഷീർ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും യുവതികളെ ലോഡ്ജിലെത്തിച്ച് ഉന്നതരുള്‍പ്പെടുന്ന ഇടപാടുകാർക്ക് കാഴ്ചവെച്ച് ലക്ഷങ്ങള്‍ വിലപേശി വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. 2013 ലും ഇതേ സ്ഥാപനത്തില്‍ സമാന രീതിയിലുള്ള പെണ്‍വാണിഭ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിന്റെ വിചാരണ നടക്കുകയാണ് . പിടിയിലായ മുഴുവൻ പേരെയും പട്ടാമ്പി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്. ഐ കെ. പി.അശ്വിൻ, എ.എസ്.ഐ സുഭദ്ര, സി.പി.ഒമാരായ രാജേഷ്, ഹരിഹരൻ, ഡിന്റു, സനല്‍കുമാർ, വള്ളി, സി.പി.ഒ നിഷാദ് എന്നിവരാണ് സംഘത്തെ വലയിലാക്കിയ പൊലീസ് ടീം അംഗങ്ങള്‍.


