മൂലവട്ടം: തൃക്കയിൽ മഹാദേവക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം ഫെബ്രുവരി 15 ഞായറാഴ്ച നടക്കും. ക്ഷേത്രം തന്ത്രി പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ അഞ്ചിന് തിരുനട തുറക്കൽ, നിർമ്മാല്യ ദർശനം, മലർനിവേദ്യം എന്നിവ നടക്കും. തുടർന്ന് 108 പ്രദക്ഷിണം ആരംഭം. രാവിലെ 09.30 ന് മഹാ അഷ്ടാഭിഷേകം. 10 ന് നവകം , പഞ്ചഗവ്യം അഭിഷേകം. 10.30 ന് 108 കരിക്ക് അഭിഷേകം. 12.30 ന് ശിവരാത്രി പ്രാതൽ (പ്രസാദമൂട്ട്), വൈകിട്ട് അഞ്ചിന് 108 പ്രദക്ഷിണം ആരഭിക്കും. 6.30 ന് വിശേഷാൽദീപാരാധനയും ചുറ്റുവിളക്കും. 09.30 ന് നല്ലെണ്ണ അഭിഷേകം. 10 ന് ഘൃതധാര, നെയ്യഭിഷേകം, തേൻ അഭിഷേകം, പാൽ, അഭിഷേകം, ജല അഭിഷേകം. 10.30 ന് 1008 കരിക്ക് അഭിഷേകം. 11.30 ന് ഭസ്മാഭിഷേകം. 12.00 ന് ശിവരാത്രി വിളക്ക് , ക്ഷേത്രത്തിൽ ചുറ്റുവിളക്ക് തെളിയിക്കും. 12.30 ന് ശിവരാത്രി പൂജ.
മൂലവട്ടം തൃക്കയിൽ മഹാദേവക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം ഫെബ്രുവരി 15 ഞായറാഴ്ച


